Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു
14/05/2021

വൈക്കം: വ്രതാനുഷ്ഠാനത്തിന്റെ വിശുദ്ധിയോടെ പ്രാര്‍ഥനകള്‍ വീട്ടിനുള്ളില്‍ നിര്‍വഹിച്ചും, ആശംസകള്‍ നവമാധ്യമങ്ങളിലൂടെ കൈമാറിയും വൈക്കം താലൂക്കിലെ വിശ്വാസി സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. കോവിഡ് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് പള്ളികളില്‍ പ്രാര്‍ഥനകളോ ഈദ് ഗാഹുകളോ ഇല്ലാതെയാണ് ഇത്തവണ ഈദുല്‍ ഫിത്വര്‍ കടന്നുപോയത്. റമദാനിലെ പ്രാര്‍ഥനകള്‍ പോലെത്തന്നെ പെരുന്നാള്‍ നമസ്‌കാരവും അവരവരുടെ വീടുകളില്‍ കുടുംബസമേതം നിര്‍വഹിച്ചുകൊണ്ടാണ് വിശ്വാസി സമൂഹം പെരുന്നാളിനെ വരവേറ്റത്. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം ഈദ് ആഘോഷിക്കേണ്ടതെന്ന സര്‍ക്കാരിന്റെയും പണ്ഡിതന്‍മാരുടെയും ഉപദേശം സ്വീകരിച്ചുകൊണ്ട് ലളിതമായ ആഘോഷമായിരുന്നു ഇത്തവണത്തേത്. കോവിഡ് എന്ന മാഹാമാരിയുടെ തിരിച്ചറിവില്‍ കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വീടുകളില്‍ തന്നെ ഒതുങ്ങിക്കൂടിയാണ് വിശ്വാസിസമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്.