Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലവര്‍ഷ മുന്നൊരുക്കം: അവലോകനയോഗം ചേര്‍ന്നു
14/05/2021
കാലവര്‍ഷക്കെടുതി നേരിടുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈന്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സികെ ആശ എംഎല്‍എ പങ്കെടുക്കുന്നു.

വൈക്കം: നിയോജക മണ്ഡലത്തില്‍ നടത്തിയിട്ടുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങള്‍ സികെ ആശ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. ദുരന്തനിവാരണത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു. വെളളപ്പൊക്ക സാധ്യതാ മേഖലയിലുള്ളവരെ ആവശ്യമെങ്കില്‍ മാറ്റി താമസിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം കണ്ടെത്തിയതായി തഹസില്‍ദാര്‍ ആര്‍ ഉഷ അറിയിച്ചു. കോവിഡിനും മറ്റ് രോഗങ്ങള്‍ക്കും ആവശ്യമായ മരുന്നുകള്‍, ഓക്‌സിജന്‍ സിലണ്ടറുകള്‍ തുടങ്ങിയവ ഉറപ്പു വരുത്തിയിട്ടുള്ളതായി വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് അനിത ബാബു അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബോട്ടുകളും വാഹനങ്ങളും മറ്റു സജീകരണങ്ങളും ലഭ്യമാക്കുന്നതിന് നടത്തിയ ക്രമീകരണങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും അഗ്‌നിരക്ഷാ സേനയുടെയും പ്രതിനിധികള്‍ വിശദീകരിച്ചു. നീരൊഴുക്ക് സുഗമമാക്കുന്നതിന് ഓരു മുട്ടുകള്‍  പൊളിക്കുന്നതടക്കമുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാണെന്ന് മൈനര്‍ ഇറിഗേഷന്‍ അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.