Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ന് ഈദുല്‍ ഫിത്വര്‍; ആഘോഷം വീടുകളിലൊതുങ്ങും
13/05/2021

വൈക്കം: റമദാന്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ഇന്ന് ഈദുല്‍ ഫിത്വര്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും വീടുകളില്‍ തന്നെയാണ് പെരുന്നാള്‍ ആഘോഷം. കോവിഡ് വ്യപാനം വര്‍ധിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കഴിഞ്ഞ ഒരാഴ്ചയായി പള്ളികള്‍ അടച്ചിരിക്കുകയാണ്. എന്നാല്‍ പെരുന്നാള്‍ ദിനത്തില്‍ പള്ളികളും ഈദ് ഗാഹുകളും നല്‍കുന്ന സന്തോഷം ഇത്തവണ നഷ്ടമാകുമെങ്കിലും വീടുകളില്‍ ഈദ് നമസ്‌കാരം നിര്‍വഹിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സന്തോഷത്തോടെ ചെറിയ പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് വിശ്വാസി സമൂഹം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളും മത്സ്യ-മാംസ വിപണികളിലും കച്ചവടം സജീവമായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം കടകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ വസ്ത്രവിപണിയ്ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ സക്കാത്തിനും സദക്കയ്ക്കും കൂടുതല്‍ പണം ചെലവഴിക്കണമെന്നും പെരുന്നാള്‍ ആഘോഷത്തിനുള്ള ചെലവുകള്‍ ചുരുക്കണമെന്നുമുള്ള ഇമാമുമാരുടെ ഉപദേശം സ്വീകരിച്ചാണ് വിശ്വാസികള്‍ ഇത്തവണ ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കുന്നത്.