Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഐവൈഎഫ് യൂത്ത് ഫോഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു
12/05/2021
എഐവൈഎഫ് വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭഗത് സിങ് യൂത്ത് ഫോഴ്‌സ് എമര്‍ജന്‍സി സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് സിപിഐ മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ് നിര്‍വഹിക്കുന്നു.

വൈക്കം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എഐവൈഎഫ് നേതൃത്വത്തില്‍ ഭഗത് സിങ് യൂത്ത് ഫോഴ്‌സ് എമര്‍ജന്‍സി സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു. എമര്‍ജന്‍സി സര്‍വീസിനുള്ള വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സിപിഐ മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ് നിര്‍വഹിച്ചു . കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ജനങ്ങളെ സഹായിക്കാന്‍ എഐവൈഎഫ് വൈക്കം മണ്ഡലം കമ്മിറ്റി നടപ്പിലാക്കിയ പദ്ധതിയാണ് ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് എമര്‍ജന്‍സി സര്‍വീസ്. എഐവൈഎഫ് ജില്ലാ സെക്രട്ടറി പി പ്രദീപ്, സംസ്ഥാന കമ്മിറ്റി അംഗം എസ് ബിജു, മണ്ഡലം പ്രസിഡന്റ് ജില്‍ജിത്ത്, സെകട്ടറി സജീവ് ബി ഹരന്‍, സിപിഐ മണ്ഡലം അസി. സെക്രട്ടറി കെ അജിത്ത്, വികെ അനില്‍കുമാര്‍, എന്‍ അനില്‍ വിശ്വാസ്, സുജിത്ത് സുരേന്ദ്രന്‍, വിടി മനീഷ്, വൈശാഖ് പ്രദീപ് എന്നിവര്‍ പങ്കെടുത്തു. സന്നദ്ധ സേനാഗംങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വൈക്കം ചെത്തുതൊഴിലാളി യൂണിയന്‍ നല്‍കിയ  പിപി കിറ്റ് യൂണിയന്‍ വൈസ് പ്രസിഡന്റ്  ഡി രഞ്ജിത്കുമാര്‍ സജീവ് ബി ഹരന് കൈമാറി. അത്യാവശ്യ ഘട്ടങ്ങളില്‍ മരുന്ന്, ഭക്ഷണം വൈദ്യ സഹായത്തിനും വാഹനം ലഭ്യമാക്കും. ബന്ധപ്പടേണ്ട നമ്പര്‍: പി പ്രദീപ് 9744242631, എസ് ബിജു 9747296701, സജീവ് ബി ഹരന്‍ 9946995573, ജില്‍ജിത്ത് 9745510842, വിടി മനീഷ് 8078199088, സുജിത്ത് സുരേന്ദ്രന്‍ 9995791999, വൈശാഖ് പ്രദീപ് 9645282980.