Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ്: സപ്ലൈക്കോ ഉല്‍പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കും
12/05/2021

വൈക്കം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓര്‍ഡര്‍ അനുസരിച്ച് സപ്ലൈക്കോ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കും. വൈക്കം സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റും കുടുംബശ്രീയും കൂടി സഹകരിച്ചാണ് സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നത്. വൈക്കത്തെ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പരമാവധി 20 കിലോഗ്രാം തൂക്കം വരുന്ന ഉല്‍പന്നങ്ങളാണ് എത്തിച്ചുനല്‍കുക. ഉച്ചക്ക് ഒന്നിനു മുന്‍പായി ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ആ ദിവസം ഉച്ചക്കുശേഷവും, ഉച്ചകഴിഞ്ഞു ലഭിക്കുന്ന ഓര്‍ഡര്‍ അടുത്ത ദിവസം രാവിലെയും നല്‍കും. ഗതാഗതകൂലി രണ്ടു കിലോമീറ്റര്‍ ചുറ്റളവ് വരെ 40 രൂപയും രണ്ടു മുതല്‍ അഞ്ചു വരെ 60 രൂപയും അഞ്ചു മുതല്‍ 10 കിലോമീറ്ററ് ചുറ്റളവ് വരെ 100 രൂപയുമാണ് നല്‍കേണ്ടത്. ബന്ധപ്പെടേണ്ട നമ്പര്‍: 8281858482, 7025644358.