Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി
12/05/2021
കോവിഡിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സികെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

വൈക്കം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യധാന്യക്കിറ്റുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം സികെ ആശ എംഎല്‍എ നിര്‍വഹിച്ചു.  ജില്ലാ ലേബര്‍ ഓഫീസര്‍ പിജി വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തഹസില്‍ദാര്‍ ആര്‍ ഉഷ, ഡപ്യൂട്ടി തഹസില്‍ദാര്‍ എം ജയശ്രീ, താലൂക്ക് ലേബര്‍ ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ അയ്യായിരത്തോളം കിറ്റുകള്‍ തയ്യാറാക്കി വിതരണം നടത്തുമെന്ന് ജില്ലാ ഓഫീസര്‍ പറഞ്ഞു.