Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചാരായം വാറ്റിയ ആറംഗ സംഘത്തെ എക്സൈസ് പിടികൂടി
12/05/2021
ബ്രഹ്മമംഗലത്ത് ചാരായം വാറ്റിയവരെ എക്സൈസ് പിടികൂടിയപ്പോൾ.  
വൈക്കം: ചാരായം വാറ്റിയതിന് ആറു പേരെ എക്സൈസ് സംഘം പിടികൂടി. ബ്രഹ്മമംഗലം കതിരക്കോട് ജങ്ഷനു സമീപമുള്ള ഉപയോഗശൂന്യമായി കിടക്കുന്ന ഗോഡൗണിൽ ചാരായം വാറ്റുമ്പോഴാണ് ഏനാദി സ്വദേശികളായ സിജേഷ്, സനീഷ്, അജീഷ്, പ്രേമേഷ്, അഖിൽ, സുധീഷ് എന്നിവരടങ്ങിയ സംഘമാണ്  വൈക്കം റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ റോയി ജെയിംസിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പിടിയിലായത്.  2.6 ലിറ്റർ വാറ്റ് ചാരായം, 120 ലിറ്റർ വാഷ്, ഇല്ലിച്ചട്ടി, സ്റ്റീൽ അണ്ഡാവ്, വീപ്പ, ഗ്യാസ് അടുപ്പ്, ഗ്യാസ് സിലിണ്ടർ, ബക്കറ്റ്, കപ്പ് എന്നിവ സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി.  കുറ്റക്കാർക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് എടുത്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫിസർമാരായ ടിവി വിനോദ്, പിഎ മേഘനാഥൻ, യുഎം ജോഷി, സിവിൽ എക്സൈസ് ഓഫീസർമാരായ കെജെ റാഫേൽ, എംആർ രജനീഷ്, ലിജേഷ് ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.