Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിടി സേവ്യറിന്റെ മനസ്സലിവില്‍ തലയാഴം കോവിഡ് സെന്ററിന് വാഹനമായി
10/05/2021
തലയാഴം ഡൊമിസിലിയറി കെയര്‍ സെന്ററിന് പിടിഎക്സ്. ആന്റ് സണ്‍സ് കണ്‍സ്ട്രക്ഷന്‍ കമ്പനി നല്‍കിയ വാഹനത്തിന്റെ താക്കോല്‍ എംഡി പിടി സേവ്യര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന് കൈമാറുന്നു.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തില്‍ കോവിഡ് വ്യാപനത്തിന്റെ തീവ്രത രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചായത്തിന്റെ ഓരോ വാര്‍ഡുകളും കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. പ്രവര്‍ത്തനത്തിന് ഉണര്‍വേകാന്‍ ഒരു വാഹനം സൗജന്യമായി ലഭിച്ചത് ആശ്വാസമായി. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും, ആരോഗ്യ പ്രവര്‍ത്തകരും, ആശാ പ്രവര്‍ത്തകരും കൂട്ടായി നടത്തിയ പ്രവര്‍ത്തനം വരുംദിവസങ്ങളിലും തുടരും. അടിയന്തര ചികത്സക്ക് ആവശ്യമുള്ള രോഗികളെ വിദഗ്ധ ചികത്സ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനും, പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിഎസ് ശ്രീനിവാസന്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂളില്‍ സജ്ജമാക്കിയ ഡൊമിസിലിയറി കെയര്‍ സെന്ററില്‍ കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കി. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുളള രോഗികളെ പെട്ടെന്ന് ഡൊമിസിലിയറി സെന്ററിലേക്ക് എത്തിക്കാന്‍ വാഹന സൗകര്യം ലഭ്യമായി. പിടിഎക്സ് ആന്റ് സണ്‍സ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് വാഹനം നല്‍കി സഹായിച്ചത്. കണ്‍സ്ട്രക്ഷന്‍ കമ്പനി എംഡി പിടി സേവ്യര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന് വാഹനത്തിന്റെ താക്കോല്‍ കൈമാറി. ഡൊമിസിലിയറി കെയര്‍ സെന്ററിന് ഒരു വാഹന സൗകര്യം ഇല്ലാതെ വിഷമിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ മനസ്സലിഞ്ഞ സഹായം ഉണ്ടായത്. ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിഎല്‍ സെബാസ്റ്റിയന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രമേഷ് പി ദാസ്, പഞ്ചായത്ത് മെമ്പര്‍ കെഎസ് പ്രീജുമോന്‍, സെക്രട്ടറി ദേവി പാര്‍വതി, ജൂനിയര്‍ സൂപ്രണ്ട് ടിവി ഷൈലജ എന്നിവര്‍ പങ്കെടുത്തു.