Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് മരണം: ദമ്പതികളുടെ മൃതദേഹം സംസ്‌കരിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍
09/05/2021

വൈക്കം: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞ ദമ്പതികളുടെ മൃതദേഹം സംസ്‌കരിച്ച് എഐവൈഎഫിന്റെ യുവജന വോളണ്ടിയര്‍മാര്‍. മറവന്തുരുത്ത് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ചന്ദ്രമന്ദിരത്തില്‍ ചന്ദ്രശേഖരന്‍പിള്ള (85) ഭാര്യ സരസ്വതി (80) എന്നിവരാണ് എറണാകുളം ലക്ഷ്മി ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഇരിക്കെ മരണമടഞ്ഞത്. ചന്ദ്രശേഖരന്‍ പിള്ള വെള്ളിയാഴ്ച വൈകിട്ട് മരണമടഞ്ഞു. ഇദ്ദേഹത്തിന്റെ മൃതദേഹം രാത്രി ഒന്‍പതോടെ തൃപ്പൂണിത്തുറ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചയോടെ ഭാര്യയും മരിച്ചു. ഇവരുടെ മൃതദേഹം ശനിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടിന് ഭര്‍ത്താവിനെ സംസ്‌കരിച്ച അതെ ചിതയില്‍ സംസ്‌കരിച്ചു. മക്കള്‍: വിനോദ്, മിനി, ലേഖ, അനിത. മരുമക്കള്‍:ജയ,രാമചന്ദ്രന്‍ പിള്ള,പത്മകുമാര്‍, ബാലഗോപാലന്‍ പിള്ള. മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് സംസ്‌കരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്ക് സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ആര്‍ ബിജു, എഐവൈഎഫ് മണ്ഡലം സെക്രട്ടറി പിആര്‍ ശരത് കുമാര്‍, വൈസ് പ്രസിഡന്റ് മാത്യൂസ് ദേവസ്യ, ജോ. സെക്രട്ടറി അഡ്വ. കെഎസ് അനൂജ്, പിഎസ് അര്‍ജുന്‍, സിഎസ് അഭിജിത്ത്, അനൂപ് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.