Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വപ്നഭവനത്തില്‍ നിന്നും കതിര്‍മണ്ഡപത്തിലേക്ക്
09/05/2021
സിപിഎം വെച്ചൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ബിജിമോള്‍ക്കും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ സിപിഎം വൈക്കം ഏരിയാ കമ്മിറ്റി അംഗം എന്‍ സുരേഷ് കുമാര്‍ കുടുംബത്തിന് കൈമാറുന്നു.

വൈക്കം: സിപിഎം നിര്‍മിച്ചു നല്‍കിയ സ്വപ്ന ഭവനത്തില്‍ നിന്നാണ് അപര്‍ണ ഞായറാഴ്ച കതിര്‍മണ്ഡപത്തിലേക്കെത്തിയത്. കേരളത്തിലുടനീളം ഭവനരഹിതര്‍ക്ക് വീട് നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് സിപിഎം വെച്ചൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്പകശ്ശേരിയില്‍ ബിജിമോള്‍ക്കും കുടുംബത്തിനും വീട് നിര്‍മിച്ചു മകളുടെ വിവാഹത്തലേന്ന് വീടിന്റെ താക്കോല്‍ കൈമാറിയത്. സിപിഎം ഏരിയ കമ്മിറ്റി അംഗം എന്‍ സുരേഷ് കുമാര്‍ ബിജിമോള്‍ക്കും കുടുംബത്തിനും പുതിയ വീടിന്റെ താക്കോല്‍ കൈമാറി. ഞായറാഴ്ച നടന്ന മകള്‍ അപര്‍ണയുടെ വിവാഹത്തിന് സ്വന്തം ഭവനത്തില്‍ നിന്നും കതിര്‍മണ്ഡപത്തിലേക്ക് എത്താനായതിന്റെ സന്തോഷത്തിലാണ് ബിജിമോളും കുടുംബവും. സ്വന്തമായി വീട് ഇല്ലാത്തതിനാല്‍ ഷെഡ് കെട്ടിയായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഈ ഘട്ടത്തിലാണ് സിപിഎം നേതൃത്വത്തില്‍ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനമെടുത്തത്. പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സഹായത്തോടെയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനായത്. താക്കോല്‍ദാന ചടങ്ങില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പികെ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ കെവി ജയ്‌മോന്‍, സിപിഎം ഏരിയാ കമ്മിറ്റി അംഗം കെഎസ് ഷിബു, കെബി പുഷ്‌കരന്‍, എംആര്‍ ചന്ദ്രബോസ്, ബ്രിജിന്‍ പ്രകാശ്, മിനിമോള്‍, പി ശകുന്തള, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി അലക്‌സ് ആന്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗം വീണ, ഗ്രാമപഞ്ചായത്ത് അംഗം ബീന എന്നിവര്‍ പങ്കെടുത്തു.