Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹവണ്ടി ഒരുക്കി ഡിവൈഎഫ്‌ഐ
09/05/2021
ഡിവൈഎഫ്‌ഐ ഇരുമ്പൂഴിക്കര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്‌നേഹവണ്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജാഗോപാല്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

വൈക്കം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐ ഇരുമ്പൂഴിക്കര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹവണ്ടി പ്രവര്‍ത്തനം ആരംഭിച്ചു. സിപിഎം ഇരുമ്പൂഴിക്കര ബ്രാഞ്ച് സെക്രട്ടറി രാജഗോപാല്‍ സ്‌നേഹവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കോവിഡ് ടെസ്റ്റിനും, വാക്‌സിന്‍ സ്വീകരിക്കുന്നതിനും, ജനങ്ങളുടെ മറ്റു അടിയന്തര ആവശ്യങ്ങള്‍ക്കുമായി 24 മണിക്കൂറും വാഹനം പ്രവര്‍ത്തനസജ്ജമായിരിക്കും. വാര്‍ഡ് മെമ്പര്‍ ജിനു ബാബു, മേഖലാ ട്രഷറര്‍ അരുണ്‍ മോഹന്‍,  യൂണിറ്റ് സെക്രട്ടറി ദേവാനന്ദ് രമേശന്‍, മനേഷ് മോഹന്‍, ശരത്ത്, സുധീഷ്, നിഖില്‍ എന്നിവര്‍ പങ്കെടുത്തു.