Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കി
09/05/2021

വൈക്കം: വൈക്കത്ത് കോവിഡ് ചികിത്സാസൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയോടനുബന്ധിച്ചുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോവിഡ് സെന്ററായി സജ്ജീകരിച്ചു. ഇവിടെ 150 കിടക്കകളും ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനു വിപുലമായ സൗകര്യവുമേര്‍പ്പെടുത്തിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റില്‍ ആവശ്യത്തിനു ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയും. സാങ്കേതിക തകരാര്‍ മൂലം ഓക്‌സിജന്‍ ഉല്‍പാദനം തടസപ്പെട്ടാല്‍ പകരം ഉപയോഗിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. വൈക്കം ടൗണ്‍ ഹാളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ രോഗികളെ കൊണ്ടു നിറഞ്ഞ സാഹചര്യത്തിലാണ് കോവിഡ് രോഗികള്‍ക്കായി കൂടുതല്‍ ചികിത്സാ സൗകര്യമൊരുക്കുന്നത്. വെച്ചൂര്‍, തലയാഴം, ഉദയനാപുരം, തലയോലപറമ്പ്, ടിവി പുരം, ചെമ്പ്, മറവന്‍തുരുത്ത്, വെള്ളൂര്‍, കല്ലറ പഞ്ചായത്തുകളില്‍ കോവിഡ് ഡോമിസിലിയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. നഗരത്തിലും നാട്ടിന്‍ പുറങ്ങളിലും വ്യാപകമാകുന്ന കോവിഡ് പ്രതിരോധിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ് അധികൃതര്‍, പോലീസ്, റവന്യു അധികൃതര്‍ ഏകോപനത്തോടെ ശ്രമം നടത്തി വരികയാണ്.