Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് പ്രതിരോധത്തിന് വാഹനവും സേവനവും വിട്ടുനല്‍കി ശ്രീ മഹാദേവ കോളേജ്
09/05/2021
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കിയ വൈക്കം ശ്രീ മഹാദേവ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാഹനം പ്രസിഡന്റ് പി ജി എം നായര്‍ കാരിക്കോട് ചെയര്‍പേഴ്‌സണ്‍ രേണുകാ രതീഷിന് കൈമാറുന്നു.

വൈക്കം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈക്കം നഗരസഭയ്ക്ക് സേവനവുമായി ശ്രീമഹാദേവ കോളേജ്. ശ്രീമഹാദേവ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനം നഗരസഭയ്ക്ക് കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കി. കൂടാതെ വിവിധ പ്രദേശങ്ങളിലായി അഞ്ഞൂറിലധികം  വിദ്യാര്‍ഥികളുടെ സേവനവും സ്ഥാപനം പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് വിട്ടുനല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷിന് സൊസൈറ്റി പ്രസിഡന്റ് പിജിഎം നായര്‍ കാരിക്കോട് വാഹനം കൈമാറി. വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, പ്രിന്‍സിപ്പല്‍ സെറ്റിന പി പൊന്നപ്പന്‍, സെക്രട്ടറി രമ്യ കൃഷ്ണ, അക്ഷയ് പ്രസാദ്, രഞ്ജിത് എന്നിവര്‍ പങ്കെടുത്തു. 

ശ്രീ മഹാദേവ ഐടിഇയിലെ അധ്യാപക-വിദ്യാര്‍ഥികളുടെ നേതൃത്വത്തിലും ശ്രീ മഹാദേവ കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലും വിപുലമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പ്രിന്‍സിപ്പല്‍ സെറ്റിന പി പൊന്നപ്പന്‍ , മാനേജര്‍ മായ ബി , പ്രീതി മാത്യു ,അപര്‍ണ്ണ മുരളീധരന്‍, മിഥുന്‍, അക്‌സാമോള്‍, ഹേമന്ത്, ഡയസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. പ്രോഗ്രാം ഓഫീസര്‍ അനു സുഗുണന്‍, ബിച്ചു എസ് നായര്‍, സ്‌നേഹ എസ് പണിക്കര്‍, ശോണിമ എം, ശ്രീലക്ഷ്മി ചന്ദ്രശേഖരന്‍, ആദര്‍ശ് എം നായര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ടെലി കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനത്തിന് 9656007650, 9447165765 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് .