Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തില്‍ കോവിഡ് സെന്റര്‍ ശുചീകരിച്ചു
09/05/2021
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൈക്കം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന കോവിഡ് കെയര്‍ സെന്റര്‍ എഐവൈഎഫ്-ഡിവൈഎഫ്‌ഐ  പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിക്കുന്നു

വൈക്കം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൈക്കം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന കോവിഡ് കെയര്‍ സെന്റര്‍ എഐവൈഎഫ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. വൈക്കത്തെ വിവിധ പ്രദേശങ്ങളില്‍ വ്യാപനതോത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നൂറോളം പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന തരത്തില്‍ വൈക്കം ബോയ്‌സ് സ്‌കൂളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച കെട്ടിടം കോവിഡ് കെയര്‍ സെന്റര്‍ ആക്കി മാറ്റുന്നത്. എഐവൈഎഫ് ജില്ലാ സെക്രട്ടറി പി പ്രദീപ്, സംസ്ഥാന കമ്മിറ്റി അംഗം എസ് ബിജു, മണ്ഡലം പ്രസിഡന്റ് ജില്‍ജിത്ത്, സെക്രട്ടറി സജീവ് ബി ഹരന്‍, ജോ. സെക്രട്ടറി സുജിത്ത് തലയാഴം, വിടി മനീഷ്, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ. അംബരീഷ് ജി വാസു, ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു, അഡ്വ. എ മനാഫ്, ഉണ്ണികൃഷ്ണന്‍, ഗോകുല്‍ കൃഷ്ണന്‍, എച്ച്‌ഐ റോഹന്‍, ആരോമല്‍ തമ്പി, പ്രവര്‍ത്തകരായ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.