Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരിത്രവിജയം വീടുകളില്‍ ആഘോഷിച്ച് എല്‍ഡിഎഫ്
07/05/2021
നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ഉജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ഡിഎഫ് വീടുകളില്‍ സംഘടിപ്പിച്ച വിജയദിനം സികെ ആശ എംഎല്‍എയും കുടുംബവും ദീപശിഖ തെളിയിച്ച് ആഘോഷിക്കുന്നു.

വൈക്കം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ടായ ഉജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വെള്ളിയാഴ്ച വിജയദിനമായി ആഘോഷിച്ചു. എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളും വീടുകള്‍ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ദീപശിഖ തെളിച്ചും പൂത്തിരി കത്തിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് ചരിത്രവിജയം ആഘോഷിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീടുകളില്‍ നടന്ന ആഘോഷത്തില്‍ കുടുംബാംഗങ്ങളും പങ്കെടുത്തു. വൈക്കം നിയോജകമണ്ഡലത്തിലെ പതിനായിരത്തിലധികം കുടുംബങ്ങളില്‍ വിജയദിനാഘോഷം നടന്നു. എല്‍ഡിഎഫ് നേതാക്കളായ ആര്‍ സുശീലന്‍, ടിഎന്‍ രമേശന്‍, ലീനമ്മ ഉദയകുമാര്‍, പി സുഗതന്‍, ജോണ്‍ വി ജോസഫ്, എംഡി ബാബുരാജ്, സികെ ആശ എംഎല്‍എ, കെ അജിത്ത്, അഡ്വ. പികെ ഹരികുമാര്‍, കെകെ ഗണേശന്‍, കെ അരുണന്‍, കെ ശെല്‍വരാജ്, ജയപ്രകാശ്, സുഭാഷ് പുഞ്ചക്കോട്ടില്‍, ജോയ് ചെറുപുഷ്പം, ഫിറോഷ് മാവുങ്കല്‍, എംകെ രവീന്ദ്രന്‍ തുടങ്ങിയവര്‍ അവരവരുടെ വീടുകളില്‍ ദീപം തെളിയിച്ചു വിജയദിനം ആഘോഷിച്ചു.