Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു
07/05/2021
വൈക്കം-ടിവിപുരം റോഡില്‍ റോഡിലേക്ക് വീണു ഗതാഗത തടസം സൃഷ്ടിച്ച മരം വൈക്കം അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ മുറിച്ചുമാറ്റുന്നു.

വൈക്കം: വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു വൈക്കം-ടിവിപുരം റോഡില്‍ ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു. പള്ളിപ്പുറത്തുശേരി  മൂശാറയില്‍ റജിമോന്‍ എന്നയാളുടെ പുരയിടത്തിലെ മരമാണ് കടപുഴകി വീണത്. വീഴ്ചയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റിനും കമ്പികള്‍ക്കും നാശനഷ്ടം സംഭവിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈക്കത്തുനിന്നും അഗ്‌നിരക്ഷാ സേന എത്തി മരം വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അസി. സ്റ്റേഷന്‍ ഓഫിസര്‍ ടി.ഷാജികുമാര്‍, എച്ച്.ഹരീഷ്, ബി.രാധാകൃഷ്ണന്‍ നായര്‍, എആര്‍ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് മരം മുറിച്ചു നീക്കി അപകടം ഒഴിവാക്കിയത്.