Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റമദാനിലെ അവസാന വെള്ളിയാഴ്ച പ്രാര്‍ത്ഥനാനിര്‍ഭരം
07/05/2021

വൈക്കം: റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ താലൂക്കിലെ ജൂമാമസ്ജിദുകളും ഭവനങ്ങളും പ്രാര്‍ത്ഥനാനിര്‍ഭരമായി. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചുരുക്കംപേര്‍ മാത്രമാത്രമാണ് പള്ളികളിലെത്തി ജുമുഅയില്‍ പങ്കുകൊണ്ടത്. ഓരോരുത്തരും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ച് മാസ്‌കും സാമൂഹ്യ അകലവും നമസ്‌കാര പായയും ഉറപ്പ് വരുത്തിയാണ് പള്ളികളില്‍ എത്തിച്ചേര്‍ന്നത്. വയോധികരും ചെറിയ കുട്ടികളും വീടുകളില്‍ നമസ്‌കാരം നിര്‍വഹിച്ചു.  ഒട്ടുമിക്ക പള്ളികളിലും പ്രഭാഷണം ചുരുക്കി നേരത്തെ നമസ്‌കരിച്ച് ജുമുഅ പ്രാര്‍ത്ഥന അവസാനിപ്പിച്ചു. വൈക്കം ടൗണ്‍ ജുമാ മസ്ജിദില്‍ നടന്ന ജുമുഅ നമസ്‌കാരത്തിന് മുഹമ്മദ് ത്വാഹാ ബാഖവി നേതൃത്വം നല്‍കി. തലയോലപ്പറമ്പ് മുഹിയിദ്ദീന്‍ പള്ളിയില്‍ അബ്കുറഹിം മുസ്‌ലിയാര്‍, കാട്ടിക്കുന്ന് ജുമാമസ്ജിദില്‍ സലിം ഫൈസി, കുലശേഖരമംഗലം നുസ്‌റത്തുല്‍ ഇഖുവാന്‍ സലഫി മസ്ജിദില്‍ കാസിം മൗലവി, ചെമ്പ് ജുമാ മസ്ജിദില്‍ സെയ്ദ് മുഹമ്മദ് മൗലവി, കുടവെച്ചൂര്‍ അന്‍സാറുല്‍ ഇസ്‌ലാം ജുമാ മസ്ജിദില്‍ അസ്ഹര്‍ അല്‍ ക്വാസിമി, നക്കംതുരുത്ത് ജുമാ മസ്ജിദില്‍ ജസീര്‍ ഫൈസാനി, മറവന്‍തുരുത്ത് മുഹിയിദ്ദീന്‍ പള്ളിയില്‍ കമറുദ്ദീന്‍ മുസ്‌ലിയാര്‍, മണകുന്നം ജുമാമസ്ജിദില്‍ അനസ് മദനി, കരിപ്പാടം മുഹിയിദ്ദീന്‍ പള്ളിയില്‍ നിസാര്‍ അഹ്‌സനി, മിഠായിക്കുന്നം ജുമാമസ്ജിദില്‍ ഹാഷിം മൗലവി, വടകര മുഹിയിദ്ദീന്‍ ജുമാമസ്ജിദില്‍ എ.എച്ച് മുഹമ്മദ് ഹസന്‍ ഫൈസി, വെള്ളൂര്‍ നുസ്‌റത്തുല്‍ ഇഖുവാന്‍ ജുമാ മസ്ജിദില്‍ സലിം ബാഖവി, തലയോലപ്പറമ്പ് സലഫി മസ്ജിദില്‍ മുഹമ്മദ് ബൈജു സലഫി, അപ്പാഞ്ചിറ മുഹിയിദ്ദീന്‍ പള്ളിയില്‍ ബുഖാരി മൗലവി എന്നിവര്‍ ജുമുഅ നമസ്‌കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നല്‍കി. ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇനിയുള്ള നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കുപുറമെ തറാവീഹ് നമസ്‌കാരവും നോമ്പുതുറയുമെല്ലാം വീടുകളില്‍ നിര്‍വഹിക്കേണ്ടി വരും. പള്ളികളില്‍ ബാങ്ക് വിളി മാത്രമായിരിക്കും ഉണ്ടാവുക.