Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് സെന്ററുകള്‍ക്ക് സഹായഹസ്തവുമായി വൈക്കം ബാര്‍ അസോസിയേഷന്‍
05/05/2021
വൈക്കം ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡൊമിസിലറി കെയര്‍ സെന്ററുകളിലേക്ക് നല്‍കിയ പച്ചക്കറി പലവ്യഞ്ജന കിറ്റുകള്‍ വൈക്കം മുന്‍സിഫ് ടിബി ഫസീലയില്‍നിന്നും മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെബി രമ ഏറ്റുവാങ്ങുന്നു.

വൈക്കം: താലൂക്കില്‍ കോവിഡ് ബാധിതരുടെ ഉയര്‍ന്ന നിരക്കുള്ള മറവന്‍തുരുത്ത്, ചെമ്പ് പഞ്ചായത്തുകളിലെ ഡൊമിസിലറി കെയര്‍ സെന്ററുകളിലേക്ക് സഹായഹസ്തവുമായി വൈക്കം ബാര്‍ അസോസിയേഷന്‍. കോടതി വളപ്പില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടന്ന ചടങ്ങില്‍ വൈക്കം മുന്‍സിഫ് ടിബി ഫസീല, മജിസ്ട്രേറ്റ് ആന്‍ താനിയ അലക്‌സ് എന്നിവരില്‍ നിന്നും മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെബി രമ, ചെമ്പ് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അമല്‍ദേവ് എന്നിവര്‍ സഹായങ്ങള്‍ ഏറ്റുവാങ്ങി. അരി, പച്ചക്കറി, പലവ്യഞ്ജനം, ബക്കറ്റ്, കട്ടിലും ബെഡ്ഡും വാങ്ങാനുള്ള സാമ്പത്തിക സഹായം എന്നിവയാണ് കൈമാറിയത്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എംപി മുരളീധരന്‍, സെക്രട്ടറി പിആര്‍ പ്രമോദ്, തോമസ് സി കാട്, ടിഎസ് ബിജു എന്നിവര്‍ നേതൃത്വം നല്‍കി. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് അംഗം ബി ഷിജു, ബാങ്ക് മാനേജര്‍ ആര്‍ രതീഷ്, അഭിഭാഷകരായ കെ പ്രസന്നന്‍, കൃഷ്ണപ്രസാദ്, ചൈതന്യ, രാജിത്ത്, ജൂനിയര്‍ സൂപ്രണ്ട് അനീഷ്, വിനോദ് എന്നിവര്‍ പങ്കെടുത്തു.