Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍ഡിഎഫിന് ചരിത്ര വിജയം; വൈക്കത്തിന്റെ ആശ സഫലം
02/05/2021
ഫലപ്രഖ്യാപനം കഴിഞ്ഞു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും പുറത്തേക്കുവന്ന സികെ ആശയെ ഭര്‍ത്താവ് മധുരം നല്‍കി സ്വീകരിക്കുന്നു.

വൈക്കം: വൈക്കത്തിന്റെ ചുവന്ന മണ്ണില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം. 28375 വോട്ടുകള്‍ക്കാണ് സിറ്റിങ് എംഎല്‍എ സികെ ആശ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനും വൈക്കം നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് ജനവിധിയിലൂടെ ദ്യശ്യമായത്.  ആകെ പോള്‍ ചെയ്ത 1,27,576 വോട്ടില്‍ സികെ ആശയ്ക്ക് 71388 വോട്ടാണ് ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായി 29122 വോട്ടിന്റെ ഭൂരിപക്ഷമാണ് വൈക്കത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് ജനങ്ങള്‍ സമ്മാനിച്ചത്. യുഡിഎഫിലെ ഡോ. പിആര്‍ സോനയ്ക്ക് 42266 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി അജിത സാബുവിന് 11953 വോട്ടുമാണ് ലഭിച്ചത്. നോട്ട ഉള്‍പ്പെടെ മറ്റുള്ള എല്ലാവര്‍ക്കും കൂടി 1969 വോട്ടും ലഭിച്ചു. 55.95 ശതമാനം വോട്ട് നേടാന്‍ സികെ ആശയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൂര്‍ണമായ പിന്തുണയോടുകൂടി വൈക്കത്തു നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സികെ ആശയുടെ തിളങ്ങുന്ന വിജയം. യുഡിഎഫിന്റെ കുപ്രചാരണങ്ങളെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു. പണക്കൊഴുപ്പിന്റെ പിന്‍ബലത്തില്‍ പ്രചാരണം നടത്തിയിട്ടും എന്‍ഡിഎ മൂന്നാം സ്ഥാനത്തായി. ഇടതുപക്ഷത്തിന് വലിയ തിരിച്ചടി ഉണ്ടാകുമെന്ന് കള്ള പ്രചരണം നടത്തിയവര്‍ക്ക് വൈക്കത്തെ മതേതര മനസ്സ് ചുട്ടമറുപടിയാണ് നല്‍കിയത്. ഇക്കുറി വനിതാ സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കിയിട്ടും കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള വികസന പ്രവര്‍ത്തനങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയത്തിന് തിളക്കമേറി. 

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി സി കെ ആശയ്ക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരെ എല്‍ഡിഎഫ് നേതാക്കള്‍ അഭിനന്ദിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനും നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ ഉറച്ച പിന്തുണയാണ് ഈ വിജയം. വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് അഡ്വ പികെ ഹരികുമാര്‍, ജനറല്‍ സെക്രട്ടറി ജോണ്‍ വി ജോസഫ്, ചീഫ് ഇലക്ഷന്‍ ഏജന്റ് കെ അജിത്ത്, എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി സുഗതന്‍, സിപിഐ മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ്, സിപിഎം ഏരിയാ സെക്രട്ടറിമാരായ കെ അരുണന്‍, കെ ശെല്‍വരാജ്, എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.