Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫലമറിയാന്‍ മണിക്കൂറുകള്‍; ആശ്രമം സ്‌കൂളില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
01/05/2021

വൈക്കം: നിയോജക മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ ആശ്രമം സ്‌കൂളില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. നാലു കൗണ്ടിംഗ് ഹാളുകളാണ് സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഓരോ ഹാളിലും ഏഴുടേബിള്‍ വീതം സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ ഏഴ് ടേബിളുകള്‍ പോസ്റ്റല്‍ വോട്ട് എണ്ണുന്നതിനു മാത്രമാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ടേബിളിലും അഞ്ച് ഉദ്യോഗസ്ഥര്‍ വീതമുണ്ടാകും. ഇതില്‍ ഒരു എ.ആര്‍.ഒ, ഒരു മൈക്രോ ഒബ്‌സെര്‍വര്‍, ഒരു കൗണ്ടിങ് സൂപ്രണ്ട്, ഒരു കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരുണ്ടാകും. ഇവരെല്ലാം ഗസറ്റഡ് ഓഫിസര്‍മാരാണ്. വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണുന്നതിനായി 21 ടേബിളുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ടേബിളിലും മൂന്നു ഉദ്യോഗസ്ഥരുണ്ടാകും. മുഴുവന്‍ വോട്ടും എണ്ണിയശേഷം വി.വി പാറ്റ് സ്ലിപ്പുകള്‍ എണ്ണും. സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെടുന്ന ഏതെങ്കിലും അഞ്ചിടങ്ങളിലെ വി.വി പാറ്റ് സ്ലിപ്പുകളാണ് എണ്ണുന്നത്. ആറടി നീളവും ആറടി വീതിയും എട്ടടി ഉയരവുമുള്ള വി.വി പാറ്റ് കൗണ്ടിങ് ബൂത്താണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. വോട്ടിങ്ങുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും സി.സി ടി.വി ക്യാമറയില്‍ പകര്‍ത്തും. രാവിലെ ഏഴിനു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഉദ്യോഗസ്ഥര്‍ ഹാജരാകും. എട്ടിനു സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂം തുറന്ന് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാനാരംഭിക്കും. പോസ്റ്റല്‍ വോട്ട് ഒരു റൗണ്ട് 500 എണ്ണമാണ്. ഏഴു ടേബിളിലുമായി 3500 ഓളം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. ഓരോ മണ്ഡലത്തിലും ഏഴായിരത്തിനടുത്ത് പോസ്റ്റല്‍ വോട്ടുണ്ടാകാനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നു. അര മണിക്കൂറിനകം പോസ്റ്റല്‍ വോട്ട് എണ്ണി തിട്ടപ്പെടുത്തി മെഷീന്‍ വോട്ട് എണ്ണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.