Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് വ്യാപനം: പ്രതിരോധ നടപടികൾ ഊർജിതമാക്കി വൈക്കം
30/04/2021
 
വൈക്കം:കോവിഡ് വ്യാപനം വര്‍ധിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി നഗരസഭയും പഞ്ചായത്തുകളും. നഗരസഭയില്‍ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്, പത്ത്, പതിനാല്, പതിനഞ്ച്, പതിനേഴ്, പതിനെട്ട്, പത്തൊമ്പത്, ഇരുപത്തിയൊന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിയഞ്ച് എന്നീ വാര്‍ഡുകള്‍ നിലവില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. നഗരസഭാ ടൗണ്‍ ഹാളില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്എല്‍ടിസി സെന്ററില്‍ 62 രോഗികളാണ് ഇപ്പോള്‍ ഉള്ളത്. ആകെ 70 കിടക്കകളുണ്ട്. താലൂക്ക് ആശുപത്രിയിലെ അമ്മയും കുഞ്ഞും ആശുപത്രി 100 കിടക്ക ഉള്‍പ്പെടുന്ന സിഎഫ്എല്‍ടിസി സെന്റര്‍ ആക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച മെഡിസിന്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഉച്ചയ്ക്കു ശേഷമാണ് വാക്‌സീന്‍ വിതരണം ആരംഭിച്ചത്. ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്കാണ് വാക്‌സീന്‍ വിതരണം നടത്തിയത്. ആര്‍ടിപിസിആര്‍, ആന്റിജന്‍ കോവിഡ് പരിശോധനകള്‍ നടത്തി. തലയോലപ്പറമ്പ് പഞ്ചായത്തില്‍ പത്താം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച് അടച്ചിരിക്കുകയാണ്. തലയോലപ്പറമ്പ് പിഎച്ച്‌സിയില്‍ വ്യാഴാഴ്ച ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്ക് വാക്‌സീന്‍ വിതരണം നടത്തി. കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനയും ആന്റിജന്‍ പരിശോധനയും നടത്തി. തലയോലപ്പറമ്പ് മാര്‍ക്കറ്റിലെ ജനത്തിരക്ക് ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും.
തലയാഴം പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡ് 144 പ്രഖ്യാപിച്ച് പൂര്‍ണമായി അടച്ചു. ഉല്ലല ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ രോഗികള്‍ എത്തുന്ന മുറയ്ക്ക് വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. 20 കിടക്ക സജ്ജീകരിച്ചിട്ടുണ്ട്. ചെമ്പ് പഞ്ചായത്തില്‍ നിലവില്‍ പതിനൊന്ന്, പതിനാല് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച് പൂര്‍ണമായി അടച്ചിരിക്കുകയാണ്.പന്ത്രണ്ട്, പതിമൂന്ന് വാര്‍ഡുകളില്‍ രോഗവ്യാപനം വളരെ കൂടുതലാണ്. ബ്രഹ്മമംഗലം ഗവ. യുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ 11 രോഗികളാണ് ഉള്ളത്. ആകെ 25 കിടക്ക സജ്ജീകരിച്ചിട്ടുണ്ട്.
മറവന്‍തുരുത്ത് പഞ്ചായത്തില്‍ നാല്, അഞ്ച്, ഒന്‍പത്, പന്ത്രണ്ട്, പതിമൂന്ന്, പതിനാല്, പതിനഞ്ച് വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി പ്രഖ്യാപിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറവന്‍തുരുത്ത് ഗവ. യുപി സ്‌കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ നിലവില്‍ 21 രോഗികളാണ് ഉള്ളത്. ആകെ 50 കിടക്ക ഒരുക്കിയിട്ടുണ്ട്. മറവന്‍തുരുത്ത് യുപി സ്‌കൂളില്‍ ഇന്നലെ റാപ്പിഡ് ആന്റിജന്‍ കോവിഡ് പരിശോധന നടത്തി. ടിവിപുരം പഞ്ചായത്തില്‍ രണ്ട്, പന്ത്രണ്ട് വാര്‍ഡുകള്‍ ഒഴികെ ബാക്കി പതിനാല് വാര്‍ഡുകളും നിലവില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. അപ്പക്കല്‍ മേഴ്‌സി ഹൗസിനു സമീപം പള്ളിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ നിലവില്‍ 11 രോഗികള്‍ ഉണ്ട്. ആകെ 25 കിടക്ക സജ്ജീകരിച്ചിട്ടുണ്ട്.
വെച്ചൂര്‍ പഞ്ചായത്തില്‍മൂന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച് പൂര്‍ണമായി അടച്ചിരിക്കുകയാണ്. എട്ട്, ഒന്‍പത്, പതിനൊന്ന് വാര്‍ഡുകളില്‍ കോവിഡ് വ്യാപനം വര്‍ധിച്ചു. വെച്ചൂര്‍ അല്‍ഫോന്‍സ പാരീഷ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്ററില്‍ ഇപ്പോള്‍ 44 രോഗികള്‍ ഉണ്ട്.എട്ടു കിടക്കകള്‍ കൂടി വര്‍ധിപ്പിച്ച് ആകെ 58 കിടക്ക സജ്ജമാക്കി. ഇടയാഴം പിഎച്ച്‌സിയില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്ക് വാക്‌സീന്‍ രണ്ടാം ഡോസ് വിതരണം നടത്തി. ആര്‍ടിപിസിആര്‍, ആന്റിജന്‍ കോവിഡ് പരിശോധനയും നടത്തി. വെള്ളൂര്‍ പഞ്ചായത്തില്‍ അഞ്ച്, ഏഴ് വാര്‍ഡുകള്‍ ഒഴികെ ബാക്കി എല്ലാ വാര്‍ഡുകളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളൂര്‍ പെരുന്തട്ട് സാംസ്‌കാരിക കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ നിലവില്‍ 17 രോഗികളാണ് ഉള്ളത്. ആകെ 20 കിടക്ക സജ്ജീകരിച്ചിട്ടുണ്ട്. ഉദയനാപുരം പഞ്ചായത്തില്‍ പന്ത്രണ്ട്, പതിമൂന്ന് വാര്‍ഡുകള്‍ 144 പ്രഖ്യാപിച്ച് പൂര്‍ണമായി അടച്ചിരിക്കുകയാണ്. ഓളി യുപി സ്‌കൂള്‍ കെട്ടിടത്തില്‍ സജ്ജമാക്കിയ ഡൊമിസിലറി കെയര്‍ സെന്റര്‍ വെള്ളിയാഴ്ച മുതല്‍ രോഗികള്‍ എത്തുന്ന മുറയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കും. 20 കിടക്ക സജ്ജീകരിച്ചിട്ടുണ്ട്.