Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാഗമ്പുഴിമന നാഗാരാധനാലയത്തിന്റെ ശിലാസ്ഥാപനം നടത്തി
30/04/2021
വൈക്കം നാഗമ്പൂഴിമനയിൽ പുനര്‍നിര്‍മിക്കുന്ന നാഗാരാധനാലയത്തിന്റെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.
വൈക്കം: നാഗമ്പുഴിമന സര്‍പ്പ സങ്കേതത്തില്‍   പുനര്‍നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി നാഗമ്പുഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വഹിച്ചു. 300 വര്‍ഷം പഴക്കമുള്ള സര്‍പ്പ സങ്കേതത്തിന്റെ നാലുകെട്ടുമന ജീര്‍ണാവസ്ഥയിലായി. മന പൊഴിച്ചുമാറ്റി പുതിയ ക്ഷേത്ര സമുച്ചയം നിര്‍മിക്കുകയാണ്. ഒരു കോടി രൂപയാണ് നിര്‍മാണ ചെലവ്. പഴയ കെട്ടിടത്തിന്റെ ഘടനയില്‍ അതേചുറ്റളവില്‍ തന്നെയാണ്  നാഗ ആരാധനാലയം നിര്‍മിക്കുന്നത്. കേരളത്തിലെ അറിയപ്പെടുന്ന അഞ്ചു കാവുകളില്‍ പ്രധാനകാവാണ് നാഗമ്പൂഴിമന.  അജിത് നമ്പൂതിരി, മനോജ് നമ്പൂതിരി, വിനോദ് നമ്പൂതിരി, ഭക്തരായ ചന്ദ്രബാബു എടാടന്‍, സുരേഷ് മുത്തുച്ചിപ്പി, ശശികുമാര്‍, എന്നിവര്‍ പങ്കെടുത്തു.
 

 
 
 
 
 
Attachments area