Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റ് അഗ്‌നിരക്ഷാസേന അണുവിമുക്തമാക്കി
30/04/2021
കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റ് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കുന്നു.

വൈക്കം: കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ കോവിലകത്തുംകടവ് മത്സ്യ മാര്‍ക്കറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി വൈക്കം അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റിലെ എല്ലാ ഭാഗങ്ങളും അണുവിമുക്തമാക്കി. മാര്‍ക്കറ്റില്‍ വന്നുപോകുന്ന ജനങ്ങളുടെയും, വ്യവസായികളുടെയും, മറ്റു കച്ചവടക്കാരുടെയും, സമീപ കച്ചവടക്കാരുടെയും, സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ശുചികരണ പ്രവര്‍ത്തനം നടത്തിയത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി ഷാജികുമാര്‍, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ എംകെ ബൈജു, ഫയര്‍ ഓഫീസര്‍മാരായ അമര്‍ജിത്ത്, വിപി പ്രിന്‍സ്, ഐവി സനീഷ്, ബി രാധകൃഷ്ണന്‍ നായര്‍ എന്നിവരുടെ സംഘമാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. നഗരസഭയുടെ നിര്‍ദേശ പ്രകാരം രാവിലെ മാര്‍ക്കറ്റ് സമയം കഴിഞ്ഞാണ് ശുചീകരണം നടത്തിയത്. നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.