Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴത്ത് ഡൊമിസിലറി കെയര്‍ സെന്റര്‍ തുറന്നു; 20 പേര്‍ക്ക് കിടത്തി ചികിത്സ
30/04/2021
തലയാഴം പഞ്ചായത്തില്‍ ഉല്ലല പി.എസ് ശ്രീനിവാസന്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂളില്‍ ക്രമീകരിച്ച ഡൊമിസിലറി കെയര്‍ സെന്ററിന്റെ താക്കോല്‍ ഡോ. ജ്യോത്സന ബഷീറിന് കൈമാറി പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം പഞ്ചായത്തില്‍ കോവിഡ് വ്യാപനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ പിഎസ് ശ്രീനിവാസന്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂളില്‍ സജ്ജമാക്കുന്ന ഡൊമിസിലറി കെയര്‍ സെന്റര്‍ വ്യാഴാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു. തലയാഴം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ചികിത്സാ കേന്ദ്രം സജ്ജമാക്കുന്നത്. 20 ബെഡുകളാണ് ഇവിടെ ക്രമീകരിക്കുന്നത്.ആബുലന്‍ സൗകര്യവും സജ്ജമാക്കിയാണ് ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍, നഴ്സ്, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ലഭ്യമാക്കും. പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് ഭക്ഷണങ്ങളും മറ്റു സൗകര്യങ്ങളും നല്‍കും. പ്രതിമാസം ഒന്നരലക്ഷം രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളുടെയും സുമനസുകളുടെയും സഹായ സഹകരണത്തോടെയാണ് സെന്ററിന്റെ പ്രവര്‍ത്തനം എന്നു പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോന്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍ ഡോ. ജ്യോത്സന ബഷീറിന് താക്കോല്‍ കൈമാറി സെന്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ സിനി സലി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രമേഷ് പി ദാസ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിഎല്‍ സെബാസ്റ്റ്യന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷീജ ഹരിദാസ്, മെമ്പറന്മാരായ കെഎസ് പ്രീജുമോന്‍, എംഎസ് ധന്യ, എസ് ദേവരാജന്‍, റോസി ബാബു, ജല്‍സി സോണി, കൊച്ചുറാണി, ഷൈലജ, സെക്രട്ടറി ദേവി പാര്‍വതി എന്നിവര്‍ പങ്കെടുത്തു.