Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടിപ്പറില്‍നിന്നും റോഡില്‍ വീണ മെറ്റല്‍ അപകടക്കെണിയായി
29/04/2021
ടിപ്പര്‍ ലോറിയില്‍ നിന്നും അംബികാമാര്‍ക്കറ്റ്-ബണ്ട് റോഡ് റോഡില്‍ വീണ മെറ്റല്‍ വെള്ളം പമ്പുചെയ്ത്  അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുന്നു.

വൈക്കം: ടിപ്പര്‍ ലോറിയില്‍ നിന്നും റോഡില്‍ വീണ മെറ്റല്‍ അപകടക്കെണിയായി മാറി. അംബികാമാര്‍ക്കറ്റ് മുതല്‍ ബണ്ട് റോഡ് വരെയുള്ള ഭാഗത്ത് റോഡില്‍ വീണുകിടന്ന മെറ്റലാണ് അപകട കെണിയായത്. ബുധനാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം. പത്തോളം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെട്ടെങ്കിലും വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈക്കത്തുനിന്നും അസി. സ്റ്റേഷന്‍ ഓഫിസര്‍ ടി.ഷാജികുമാറിന്റെ നേതൃത്വത്തില്‍ രണ്ടുയൂണിറ്റ് അഗ്‌നിരക്ഷാസേന എത്തിയാണ് മെറ്റല്‍ നീക്കം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.  കഴിഞ്ഞ ദിവസം വൈക്കം വലിയ കവലയിലും, ഉദയനാപുരം ജങ്ഷനിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ടിപ്പര്‍ ലോറിയുടെ ലോക്ക് തള്ളി പോയതാകാം മെറ്റലുകള്‍ റോഡില്‍ വീഴാന്‍ കാരണമെന്ന നിഗമനത്തിലാണ് അധികൃതര്‍.