Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്ര വാക്സിന്‍ നയത്തിനെതിരെ വീട്ടുമുറ്റങ്ങളെ സമരകേന്ദ്രങ്ങളാക്കി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍
29/04/2021

 

വൈക്കം: കേന്ദ്ര വാക്സിന്‍ നയത്തിനെതിരായ പ്രതിഷേധം ജ്വലിപ്പിക്കാന്‍ വീട്ടുമുറ്റങ്ങളെ സമരകേന്ദ്രങ്ങളാക്കി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. വാക്സിന് അമിത വില ഈടാക്കി കൊള്ളനടത്താന്‍ കമ്പനികള്‍ക്ക് അവസരം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ സംഘടിപ്പിച്ച വീട്ടുമുറ്റത്തെ സത്യഗ്രഹത്തില്‍ വൈക്കത്തെ മുഴുവന്‍ ഇടതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും അണിനിരന്നു. ബുധനാഴ്ച വൈകിട്ട് 5.30 മുതല്‍ ആറുവരെ വീട്ടുമുറ്റങ്ങളില്‍ പ്ലക്കാര്‍ഡും പോസ്റ്ററും ഉയര്‍ത്തി പ്രതിഷേിച്ചാണ് സത്യഗ്രഹം നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളും സമരത്തിന്റെ ഭാഗമായി. കോവിഡ് മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ കൂടുതല്‍ അപകടത്തിലാക്കുന്ന ജനവിരുദ്ധ കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്. വൈക്കം നിയോജകമണ്ഡലത്തിലെ പതിനായിരത്തോളം കുടുംബങ്ങളില്‍ സത്യഗ്രഹസമരം നടന്നു. എല്‍ഡിഎഫ് നേതാക്കളായ ആര്‍ സുശീലന്‍, ടിഎന്‍ രമേശന്‍, ലീനമ്മ ഉദയകുമാര്‍, പി സുഗതന്‍, ജോണ്‍ വി ജോസഫ്, എംഡി ബാബുരാജ്, അഡ്വ. പികെ ഹരികുമാര്‍, കെകെ ഗണേശന്‍, കെ അരുണന്‍, കെ ശെല്‍വരാജ്, ജയപ്രകാശ്, എംകെ രവീന്ദ്രന്‍, എന്നിവര്‍ വീട്ടുമുറ്റത്ത് സമരം നടത്തി. സത്യഗ്രഹസമരത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രവര്‍ത്തകരെയും എല്‍ഡിഎഫ് നിയോജകമണ്ഡലസം കണ്‍വീനര്‍ പി സുഗതന്‍ അഭിനന്ദിച്ചു.