Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭാ ശ്മശാനത്തിന്റെ ശോച്യാവസ്ഥ: ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു
27/04/2021
വൈക്കം നഗരസഭ പൊതുശ്മശാനത്തിന്റെ തകരാറുകള്‍ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്  ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധം ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ  പൊതുശ്മശാനത്തിന്റെ ന്യൂനതകള്‍ പരിഹരിച്ച് ശ്മാശാനം എത്രയുംവേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്‌ഐ വൈക്കം ടൗണ്‍ നോര്‍ത്ത് -സൗത്ത് മേഖലാ കമ്മിറ്റികളുടെ നേത്യത്വത്തില്‍ നഗരസഭ കവാടത്തില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. ടൗണ്‍ നോര്‍ത്ത് മേഖലാ പ്രസിഡന്റ് ഗോകുല്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ എത്തിച്ച മൂന്ന് മൃതദേഹങ്ങളില്‍ ഒന്ന് സംസ്‌കരിക്കുന്നതിനിടെ യന്ത്രം തകരാറിലാവുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു മൃതദേഹം തൃപ്പൂണിത്തുറ ശ്മശാനത്തില്‍ കൊണ്ടുപോയാണ് സംസ്‌കരിച്ചത്. ശ്മശാനത്തിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍  ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ. അംബരീഷ് ജി വാസു, ബ്ലോക്ക് ട്രഷറര്‍ അഡ്വ. എ  മനാഫ്, വൈക്കം ടൗണ്‍ സൗത്ത് മേഖലാ പ്രസിഡന്റ് ആരോമല്‍ തമ്പി, സെക്രട്ടറി എച്ച് ഐ റോഹന്‍, നോര്‍ത്ത് മേഖലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.