Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം കോവിഡ് സെന്ററിലേക്ക് ആശ്രമം സ്‌കൂള്‍ എല്‍ഇഡി ടിവി നല്‍കി
26/04/2021
തലയാഴം പഞ്ചായത്തിന്റെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് വൈക്കം ആശ്രമം സ്‌കൂള്‍ നല്‍കുന്ന എല്‍ഇഡി ടിവി പ്രധാനാധ്യാപിക പിആര്‍ ബിജി പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന് കൈമാറുന്നു.

വൈക്കം: തലയാഴം പഞ്ചായത്തില്‍ കോവിഡ് രോഗികള്‍ക്കായി തുടങ്ങുന്ന ഡോമിസിലറി കെയര്‍ സെന്ററിലേക്ക് സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ എല്‍ഇഡി ടിവി നല്‍കി. സെന്ററില്‍ ചികിത്സതേടി കഴിയുന്നവര്‍ക്ക് മാനസിക ഉല്ലാസം പകരുന്നതിനു വേണ്ടിയാണ് സ്‌കൂളിന്റെ ഈ മാതൃകപരമായ സമ്മാനം. തലയാഴം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെയും സുമനസുകളുടെയും സഹായത്തോടെയാണ് സെന്ററിന്റെ പ്രവര്‍ത്തനം. ഉല്ലല പിഎസ് ശ്രീനിവാസന്‍ മെമ്മോറിയല്‍ ഗവ. എല്‍പി സ്‌കൂള്‍ കെട്ടിടത്തിലാണ് ചികിത്സാകേന്ദ്രം ക്രമീകരിച്ചിരിക്കുന്നത്. 20 പേര്‍ക്കുള്ള ചികിത്സാ സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ഭക്ഷണത്തിനും മറ്റു വാഹന സൗകര്യങ്ങള്‍ക്കുമായി പ്രതിമാസം ഒന്നരലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. ഇതിനു പൊതുജനങ്ങളുടെ സഹായഹസ്തം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികാരികള്‍. ആശ്രമം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപിക പിആര്‍ ബിജി, പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോനു ടിവി സെറ്റ് കൈമാറി. പ്രിന്‍സിപ്പിള്‍മാരായ എ ജ്യോതി, ഷാജി ടി കുരുവിള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലി,  സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ രമേഷ് പി ദാസ്, ബിഎല്‍ സെബാസ്റ്റ്യന്‍, ഷീജ ഹരിദാസ്, മെമ്പര്‍മാരായ കെഎസ് പ്രീജുമോന്‍, എസ് ദേവരാജന്‍, ജെല്‍സി സോണി, കൊച്ചുറാണി, ഉദ്യോഗസ്ഥന്‍  അനീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.