Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജങ്കാര്‍ റെഡി. പെരുമാററചട്ടം മൂലം സര്‍വ്വീസ് നീരണിയില്ല.
30/03/2016

ജങ്കാര്‍ റെഡി. പെരുമാററചട്ടം മൂലം സര്‍വ്വീസ് നീരണിയില്ല. വൈക്കത്തെ ജനങ്ങള്‍ ഏററവുമധികം അകാംക്ഷയോടെ കാത്തിരുന്ന ജങ്കാര്‍ സര്‍വ്വീസിന്റെ കാര്യത്തില്‍ തീരൂമാനമായി . പക്ഷേ അപ്പോഴേയ്ക്കും തെരഞ്ഞെടുപ്പ് പെരുമാററചട്ടം പ്രാബല്യത്തിലായി. യൂ.ഡി.എഫ് നഗരസഭ കൗണ്‍സിലിന്റെ കാലത്ത് (2012-ല്‍) നിര്‍ത്തലാക്കിയ ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നതിനുള്ള പരിശ്രമങ്ങളിലായിരുന്നു പുതിയ കൗണ്‍സില്‍. മൂന്നുതവണ നേരത്തെ ലേലം നടത്തിയിട്ടും ആരും സര്‍വ്വീസ് ഏറ്റെടുക്കാന്‍ എത്തിയില്ല. പിന്നീട് ഓഫറുമായി ഒരാളെത്തി. പുതിയ കൗണ്‍സില്‍ നിലവില്‍ വന്നതിനുശേഷം ഡിസംബര്‍ മാസത്തില്‍ ചേന്നം - പള്ളിപ്പുറം പഞ്ചായത്തും നഗരസഭയും ചേര്‍ന്ന ജോയിന്റ് കമ്മററി രൂപീകരിക്കുകയും ലേലനടപടികള്‍ പുനരാരംഭിക്കുകയും ചെയ്തു. ലാഭം പ്രതീക്ഷിക്കാതെ ജനസേവനം എന്ന നിലയിലാണ് സര്‍വ്വീസ് ആരംഭിക്കാന്‍ നഗരസമിതിയും പഞ്ചായത്തും തീരുമാനിച്ചത്. തൊട്ടടുത്ത് നേരെകടവില്‍ കുറഞ്ഞ സമയം കൊണ്ട് മറുകര എത്താന്‍ കഴിയും. ദൂരക്കൂടുതല്‍ കൊണ്ട് വൈക്കത്തുനിന്നും തവണക്കടവിലേക്ക് എത്താന്‍ അധികസമയം വേണ്ടിവരും. വരുമാനത്തില്‍ കുറവുണ്ടായതാണ് കരാര്‍ ഏറെറടുക്കാന്‍ അളില്ലാത്തതിന് കാരണമായി പറയുന്നത്. അന്വേഷിച്ചൊടുവില്‍ കരാറുകാരെ കണ്ടെത്തി. ഈ മാസമാദ്യം നഗരസഭ നടത്തിയ ലേലത്തില്‍ കൊച്ചിന്‍ സര്‍വ്വീസ് കരാര്‍ ഏറ്റെടുത്തു. ഏതു സമയത്തും ജങ്കാര്‍ സര്‍വ്വീസ് തുടങ്ങാന്‍ സന്നദ്ധവുമായി. പക്ഷേ അപ്പോഴേക്കും പെരുമാററചട്ടം കടന്നുവന്നതോടെ ഇനിയും ഒന്നരമാസം കൂടി നാട്ടുകാര്‍ ജങ്കാറിനായി കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.