Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരിപ്പാടത്ത് ഗുരുദേവ മന്ദിര സമര്‍പ്പണം നടത്തി
26/04/2021
എസ്എന്‍ഡിപി യോഗം 126-ാം നമ്പര്‍ കരിപ്പാടം ശാഖ നിര്‍മിച്ച ഗുരുദേവ മന്ദിരത്തിന്റെയും ശ്രീ ശാരദാദേവി  ക്ഷേത്രത്തിന്റെയും സമര്‍പ്പണം വൈക്കം യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 126-ാം നമ്പര്‍ കരിപ്പാടം ശാഖ നിര്‍മിച്ച ഗുരുദേവ മന്ദിരത്തിന്റെയും ശ്രീ ശാരദാദേവി ക്ഷേത്രത്തിന്റെയും സമര്‍പ്പണം യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ് നിര്‍വഹിച്ചു. ഇരുക്ഷേത്രങ്ങളിലും വിഗ്രഹപ്രതിഷ്ഠ ക്ഷേത്രം തന്ത്രി വൈക്കം സനീഷിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. ശ്രീനാരായണ ഗുരുവിന്റെയും ശാരദദേവിയുടെയും വിഗ്രഹങ്ങള്‍ ശാഖാ ഓഡിറ്റോറിയത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ശാഖാ പ്രസിഡന്റ് കെആര്‍ സുശീലന്‍ അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി എംപി സെന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. തലയോലപ്പറമ്പ് യുണിയന്‍ പ്രസിഡന്റ് ഇഡി പ്രകാശന്‍, സെക്രട്ടറി എസ്ഡി സുരേഷ് ബാബു, യോഗം അസി. സെക്രട്ടറി പിപി സന്തോഷ്, യൂണിയന്‍ വൈസ് പ്രസിഡന്റ് കെവി പ്രസന്നന്‍, വനിതാസംഘം യുണിയന്‍ പ്രസിഡന്റ് ഷീബ സാബു, എംഎസ് രാധാകൃഷ്ണന്‍, ഡിപി ബിജു, എകെ വിനീഷ്, എം പ്രഭാകരന്‍, കെഎസ് സജീവ്, ജി സാനുമോന്‍, കമലാ വിജയന്‍, ഓമന ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.