Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കി ഇടതുപക്ഷ യുവജന സംഘടനാ പ്രവര്‍ത്തകര്‍
26/04/2021
ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ കോവിഡ് കെയര്‍ സെന്റര്‍ ആരംഭിക്കുന്നതിനായി ഉദയനാപുരം ഓളി യുപി സ്‌കൂള്‍ എഐവൈഎഫ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നു.

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ കോവിഡ് കെയര്‍ സെന്റര്‍ ആരംഭിക്കുന്നതിനായി ഉദയനാപുരം ഓളി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ എഐവൈഎഫ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി. പഞ്ചായത്തില്‍ കോവിഡ്  വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ്  കോവിഡ് കെയര്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് വന്നത്. ഈ ഘട്ടത്തില്‍ സ്‌കൂളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എഐവൈഎഫ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം ജോയിന്റ് സെക്രട്ടറി പിഎസ് അര്‍ജുന്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഡ്വ. ആശ്വിന്‍ വേണുഗോപാല്‍, അനൂപ്, മേഖലാ കമ്മിറ്റി അംഗം ബിലിന്‍, സിപിഐ ബ്രാഞ്ച് സെക്രട്ടറി വിമോജ്, ഡിവൈഎഫ്‌ഐ വൈക്കം ബ്ലോക്ക് വൈസ് പ്രസിഡന്റ് സബീര്‍  ഇബ്രാഹിം, മേഖലാ പ്രസിഡന്റ്  എന്‍ ഷെഫീഖ്, അംഗങ്ങളായ ദീപുരാജ്, ഉണ്ണിക്കുട്ടന്‍, നിധീഷ് ഷാജി തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.