Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് നിയന്ത്രണം: തിരക്കൊഴിഞ്ഞ് വൈക്കം
25/04/2021

വൈക്കം: കോവിഡ് അതിവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗണിനു സമാനമായി ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തിരക്കൊഴിഞ്ഞ അവസ്ഥയിലായിരുന്നു വൈക്കം. സര്‍ക്കാരിന്റെ ആഹ്വാനം ജനങ്ങള്‍ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. അത്യാവശ്യക്കാര്‍ മാത്രമാണ് പുറത്തിറങ്ങിയത്. നഗരത്തിലും സമീപ പഞ്ചായത്തുകളിലും ആവശ്യസാധനങ്ങള്‍ വില്‍ക്കുന്നവ ഒഴിച്ചുള്ള കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഹോട്ടലുകളില്‍ പാഴ്‌സല്‍ സേവനം മാത്രമാണുണ്ടായിരുന്നത്. പൊതുവാഹനങ്ങളെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും യാത്രക്കാര്‍ തീരെ കുറവായിരുന്നു. നേരത്തെ നിശ്ചയിച്ച വിവാഹം പോലുള്ള ചടങ്ങുകള്‍ക്കും മരണങ്ങള്‍ക്കും കോവിഡ് മാനദണ്ഡപ്രകാരമുള്ള ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. കോവിഡ് നിയന്ത്രണം പാലിക്കാതെ യാത്ര ചെയ്തവര്‍ക്കെതിരെ ഇന്നലെയും നടപടികളുണ്ടായി. കോവിഡ് പരിശോധന തടസ്സമില്ലാതെ നടന്നു.