Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രാഹ്മണസഭ വൈക്കം ഉപസഭ പൊതുയോഗം നടത്തി
21/04/2021
കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെയും വനിതാ വിഭാഗത്തിന്റെയും സംയുക്ത യോഗം ജില്ലാ പ്രസിഡന്റ് കെസി കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെയും വനിത വിഭാഗത്തിന്റെയും സംയുക്ത പൊതുയോഗം വൈക്കം സമൂഹം ഹാളില്‍ നടത്തി. ജില്ലാ പ്രസിഡന്റ് കെസി കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ഉപസഭയുടെ പരിധിയില്‍ താമസിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബത്തിന് വീട് വച്ചു നല്‍കുന്നതിന് യോഗം തീരുമാനിച്ചു. ഉപസഭ പ്രസിഡന്റ് പി.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ് സച്ചിദാനന്ദന്‍, ഗോപാലകൃഷ്ണയ്യര്‍, സുബ്രഹ്മണ്യം അംബിക വിലാസം, സീതാലക്ഷമി, പ്രിയ അയ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.ബാലചന്ദ്രന്‍ (പ്രസിഡന്റ്), കെസി കൃഷ്ണമൂര്‍ത്തി (സെക്രട്ടറി) സുബ്രഹ്മണ്യം അംബിക വിലാസം (വൈസ് പ്രസിഡന്റ്), ഗോപാലകൃഷ്ണയ്യര്‍ (ജോയിന്റ് സെക്രട്ടറി), മഹേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ബ്രാഹ്മണസഭ ഉപസഭയുടെ ആഭിമുഖ്യത്തില്‍ ശ്രീരാമ നവമി ആഘോഷവും സംഘടിപ്പിച്ചു. നല്ലേഴത്ത് മഠം കൃഷ്ണമൂര്‍ത്തി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.