Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിഎസ് ശ്രീനിവാസന്‍ മെമ്മോറിയല്‍  എല്‍പി സ്‌കൂള്‍  കോവിഡ് ഡോമിസിലറി കെയര്‍ സെന്ററാക്കും
21/04/2021
തലയാഴം പഞ്ചായത്തില്‍  കോവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് വിളിച്ചുകൂട്ടിയ സര്‍വകക്ഷിയോഗം പ്രസിഡന്റ് കെ ബിനിമോന്‍ ഉദ്ഘാടനം ചെയ്യുന്നു.  
 
വൈക്കം: കോവിഡ് വ്യാപനം പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കൂടുതല്‍  സുരക്ഷ സൗകര്യങ്ങളും ചികിത്സയും ഒരുക്കാന്‍ തലയാഴം 
പഞ്ചായത്തിൽ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടമാക്കത്ത പോസിറ്റീവായ രോഗകളെ ചികിത്സിക്കാന്‍ പിഎസ് ശ്രീനിവാസന്‍ മെമ്മോറിയല്‍  എല്‍പി സ്‌കൂളള്‍ ഡോമിസിലറി കെയര്‍ സെന്ററാക്കി മാറ്റും. പ്രഥമിക ചികിത്സാ സൗകര്യങ്ങള്‍ക്കായി സ്‌കൂളിന്റെ രണ്ടു കെട്ടിടങ്ങള്‍ സജ്ജമാക്കും. ഡോക്ടമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ലഭ്യമാക്കും . നിലവിലെ സാഹചര്യം ഇടയാഴം പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിഐ സപ്‌ന വിശദീകരിച്ചു. അരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍  ബിഎല്‍ സെബാസ്റ്റ്യന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിമി സലി, രമേശ് പി ദാസ്, എസ് ദേവരാജന്‍, കെഎസ് പ്രീജുമോന്‍, ഭൈമി വിജയന്‍, ഷീജ ഹരിദാസ്, ജല്‍സി സോണി, കൊച്ചുറാണി, പഞ്ചായത്ത് സെക്രട്ടറി ദേവിപാര്‍വതി എന്നിവര്‍ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികള്‍, സാമൂഹ്യ സാമുദായിക സംഘടനാ നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.