റെസിഡന്റ്സ് കൂട്ടായ്മ കോവിഡ് സുരക്ഷാ കിറ്റ് നല്കി
21/04/2021
വൈക്കത്തെ റെസിഡന്റ്സ് അസോസിയേഷന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് നല്കിയ സുരക്ഷാ കിറ്റുകള്‍ അസോസിയേഷന് ഭാരവാഹികള്‍ ചെയര്‍പേഴ്സണ്‍ രേണുക രതീഷിനു കൈമാറുന്നു.
വൈക്കം: റെസിഡന്റ്സ് അസോസിയേഷന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി(വി ട്രാക്ക് )യുടെ ആഭിമുഖ്യത്തില്‍ വൈക്കത്തെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് പിപി കിറ്റ്, സാനിട്ടൈസര്‍, മാസ്ക്, ഗ്ലൗസ്, എന്നിവ അടങ്ങിയ സുരക്ഷാ കിറ്റുകള്‍ നല്കി. വി ട്രാക്ക് ഭാരവാഹികളായ പി സോമന് പിള്ള, കെ ശിവപ്രസാദ്, കെവി പവിത്രന് എന്നിവര്‍ ചേര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ രേണുക രതീഷിനു കൈമാറി. ചടങ്ങില്‍ നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എസ് ഹരിദാസന് നായര്‍, കൗണ്‍സിലര്‍ എസ് ഇന്ദിരാദേവി, എ ചന്ദ്രശേഖര പണിക്കര്‍, കെടി രാംകുമാര്‍, കെകെ സചിവോത്തമന്, കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.