Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുക്തിവാദി സംഘം സമ്മേളനം നടത്തി
21/04/2021
കേരള യുക്തിവാദി സംഘം വൈക്കം താലൂക്ക് സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. രാജഗോപാല്‍ വാകത്താനം ഉദ്ഘാടനം ചെയ്യുന്നു. 
വൈക്കം: കേരള യുക്തിവാദി സംഘം താലൂക്ക് സമ്മേളനം വടക്കേ കവലയില്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. രാജഗോപാല്‍ വാകത്താനം സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടപ്പന്‍ തലയോലപ്പറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ രാജേഷ്, ജില്ലാ സെക്രട്ടറി പിപി പോള്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ വൈക്കം ബാബു, സാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തില്‍ ഏഴുപുന്ന ഗോപിനാഥ് മുഖ്യ  പ്രഭാഷണം നടത്തി. ഭാരവാഹികളായി കുട്ടപ്പന്‍ തലയോലപ്പറമ്പ് (പ്രസിഡന്റ്), പിഎസ് സുമം (സെക്രട്ടറി), കെഒ രമാകാന്തന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.