Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചട്ടമ്പിസ്വാമികളുടെ സമാധിദിനം ആചരിച്ചു
16/04/2021
വിദ്യാദിരാജ ചട്ടമ്പിസ്വാമികളുടെ 97-ാം മത് മഹാസമാധിദിനം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ  നേതൃത്വത്തില്‍ നടത്തിയ അനുസ്മരണത്തിന്റെ ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് എസ് മധു നിര്‍വഹിക്കുന്നു

വൈക്കം: വിദ്യാദിരാജ ചട്ടമ്പിസ്വാമികളുടെ 97-ാമത് സമാധിദിനം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ആസ്ഥനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ചട്ടമ്പിസ്വികളുടെ ഛായചിത്രം അലങ്കരിച്ചുവച്ച് ദീപംതെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനം യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍സി ശ്രീകുമാര്‍, എംജി ബാലചന്ദ്രന്‍, എം ഗോപാലകൃഷ്ണന്‍, സിപി നാരായണന്‍ നായര്‍, കെഎസ് സാജുമോന്‍, എന്‍ മധു, പിഎന്‍ രാധാകൃഷ്ണന്‍ നായര്‍, അയ്യേരി സോമന്‍, പിജിഎം നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.