Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലാക്കല്‍ ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം: താലി എഴുന്നള്ളിപ്പ് തുടങ്ങി
16/04/2021
കാലാക്കല്‍ ക്ഷേത്രത്തിലെ പത്താംഉദയമഹോത്സവത്തിന്റെ മുന്നോടിയായുള്ള താലി എഴുന്നള്ളിപ്പ് പ്രത്യേക പൂജകള്‍ക്കുശേഷം വെളിച്ചപ്പാട് രാജേഷ് നടിയില്‍ചിറ  നേതൃത്വത്തില്‍ പുറപ്പെടുന്നു.

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിന്റെ  ഭാഗമായ കാലാക്കല്‍ ക്ഷേത്രത്തില്‍ 21 മുതല്‍ 25 വരെ  നടത്തുന്ന പത്താമുദയ മഹോത്സവത്തിനു മുന്നോടിയായി താലി എഴുന്നള്ളിപ്പ് വിഷു ദിവസം പുറപ്പെട്ടു. കാലാക്കല്‍ ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങളുടെ ഭാഗമാണ് താലിഎഴുന്നള്ളിപ്പ്. വൈക്കം ദേശത്തിന്റെ എല്ലാ മേഖലകളിലും ഉത്സവത്തിന്റെ വിളംബരം എത്തിക്കുന്നതാണ് താലിഎഴുന്നള്ളിപ്പിന്റെ പ്രത്യേകത. വെളിച്ചപ്പാട് രാജേഷ് നടിയില്‍ചിറ, സഹവെളിച്ചപ്പാട് ബൈജു, മേളക്കാരായ ഗോകുലന്‍ കരിക്കശ്ശേരി, അനില്‍കുമാര്‍ അലംമ്പാടിത്തറ എന്നിവരുടെ സംഘമാണ് താലിയെഴുന്നള്ളിപ്പിന് പുറപ്പെട്ടത്. മേല്‍ശാന്തി മനീഷ് താലി എഴുന്നള്ളിപ്പിന്റെ പൂജകള്‍ നടത്തി. വൈക്കം ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെആര്‍ ബിജു, ക്ഷേത്രം പ്രസിഡന്റ് കെഎസ് ചന്ദ്രന്‍ മൂശാറയില്‍, വൈസ് പ്രസിഡന്റ് സുധാകരന്‍ കാലാക്കല്‍, മോഹനന്‍ പുതുശ്ശേരി, കെകെ വിജയപ്പന്‍, രാജേഷ് ടി ആലക്കാട്ടുചിറ, കെവി പവിത്രന്‍, ഉണ്ണികൃഷ്ണന്‍ കാലാക്കല്‍, വിനോദ് തുണ്ടത്തറ, ബിജു വാസനശ്ശേരി, സുരേന്ദ്രന്‍ കുമാരമംഗലം, എംകെ ശരത്കുമാര്‍, ഗോപകുമാര്‍ വല്യാറമ്പത്ത്, രമേശന്‍ കുമളതറ എന്നിവര്‍ പങ്കെടുത്തു.