Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പും പൂര്‍വവിദ്യാര്‍ത്ഥി സംഗമവും നാളെ നടക്കും.
30/03/2016

കൊതവറ ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിലെ പ്രഥമ അധ്യാപിക സ്ഥാനത്തുനിന്നും വിരമിക്കുന്ന നസീമയ്ക്ക് യാത്രയയപ്പും പൂര്‍വവിദ്യാര്‍ത്ഥി സംഗമവും നാളെ നടക്കും. രാവിലെ പത്തിന് കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പര്‍ ജല്‍ജി വര്‍ഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വൈക്കം ഡി.വൈ.എസ്.പി രാജ്‌മോഹന്‍ മുഖ്യാതിഥി ആയിരിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.രത്‌നമ്മ, തലയാഴം ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് എസ്.ദേവരാജന്‍, തിലകന്‍, സതീഷ്, രതീഷ്, ഇ.എസ് ഷിജു, അജിമോന്‍ തുരുത്തിപ്പള്ളില്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന് നടക്കും.