Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംബേദ്കര്‍ ജയന്തി ആഘോഷിച്ചു
16/04/2021
ദളിത് എംപ്ലോയിസ് ആന്റ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ഡോ. ബിആര്‍ അംബേദ്ക്കറുടെ ജന്മദിനഘോഷം വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ ചരിത്രകാരന്‍ ഡോ. അജയ്ശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:  ഭരണഘടനാ ശില്‍പി ഡോ. ബിആര്‍ അംബേദ്കറുടെ 130-ാമത് ജന്മദിനം ദളിത് എംപ്ലോയിസ് ആന്റ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. സത്യാഗ്രഹ സ്മാരക ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സെമിനാര്‍, വിദ്യാര്‍ഥികളുടെ വിവിധ പരിപാടികള്‍, പ്രശസ്തരെ ആദരിക്കല്‍ പുസ്തക പ്രകാശനം, പൊതുസമ്മേളനം എന്നിവയായിരുന്നു പരിപാടികള്‍. കാലടി സര്‍വകലാശാല പ്രഫസറും ചരിത്രകാരനുമായ ഡോ. അജയ്ശേഖര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആര്‍ അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം സിടി അപ്പുക്കുട്ടന്‍, മേഖലാ സെക്രട്ടറി വത്സലകുമാരി, തിലകമ്മ പ്രേംകുമാര്‍, സാധുജന പരിപാലനസംഘം ജില്ല ട്രഷറര്‍ സിഎം ദാസപ്പന്‍, ദളിത് സമുദായ മുന്നണി വൈസ് ചെയര്‍മാന്‍ എംഡി തോമസ്, എംകെ സോമന്‍, സിപി വേണു, രാജന്‍ അക്കരപ്പാടം, എംകെ മോഹനന്‍, വൈക്കം ബാബു എന്നിവര്‍ പ്രസംഗിച്ചു. ദളിത് ബന്ധു എന്‍കെ ജോസ്, കെകെ കൊച്ച് എന്നിവരെ ചടങ്ങില്‍ ആചരിച്ചു.
വൈക്കം: ഭരണഘടന ശില്‍പി ഡോ. ബിആര്‍ അംബേദ്കറുടെ 130-ാം മത് ജയന്തി കെപിഎംഎസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ 39 ശാഖാ കേന്ദ്രങ്ങളില്‍ ആഘോഷിച്ചു. യൂണിയന്റെ കീഴിലുള്ള ശാഖകളില്‍  അംബേദ്കറുടെ ഛായാചിത്രം അലങ്കരിച്ച് പുഷ്പാര്‍ച്ചനയും, അനുസ്മരണവും, മധുര പലഹാര വിതരണവും നടത്തി. യൂണിയന്‍തല ദിനാചരണ ചടങ്ങുകള്‍ ഉദയനാപുരം 1386-ാം നമ്പര്‍ ശാഖയില്‍ നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. എ സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് ബാബു വടക്കേമുറി അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി ആര്‍ ബാലചന്ദ്രന്‍, കെ അശോകന്‍, കെഎം സോമനാഥന്‍, കെ വിദ്യാധരന്‍, കെ സുരേഷ് കുമാര്‍, വിനീത റെജി, പിആര്‍ സാബുജി, എംകെ മണിയന്‍, രതീഷ്, ശശി നാനാടം, സോഫിയ, എന്‍കെ പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.