Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിഷുക്കണിക്കായി ക്ഷേത്രനഗരി ഒരുങ്ങി
13/04/2021
വൈക്കം: ക്ഷേത്രനഗരി വിഷുക്കണിക്കായി ഒരുങ്ങി. വൈക്കം മഹാദേവ ക്ഷേത്രത്തിൽ 14ന് പുലർച്ചെ നാലിനാണ് വിഷുക്കണി. സ്വർണ തലേക്കെട്ടും സ്വർണക്കുടങ്ങളും വെള്ളിക്കുടങ്ങളും കൊണ്ട് ശ്രീകോവിൽ മുതൽ സോപാനം വരെ അലങ്കരിച്ച് ഓട്ടുരുളിയിൽ കണിക്കൊന്ന ഉൾപ്പടെയുള്ള  കണിവിഭവങ്ങളും ഒരുക്കിയാണ് വിഷുക്കണി  ഒരുക്കുന്നത്. രാവിലെ ഒൻപത്  വരെ വിഷുക്കണി ദർശനം ഉണ്ടാകും. ഇതിനു ശേഷം നിർമാല്യം ഉൾപ്പടെയുള്ള ചടങ്ങുകൾ നടത്തും. മൂത്തേടത്തുകാവ് ദേവി ക്ഷേത്രത്തിൽ പുലർച്ചെ 4.30നാണ് വിഷുക്കണി ദർശനം. തലയാഴം തൃപ്പക്കുടം, കാരിക്കോട്, ബ്രഹ്മമംഗലം തുടങ്ങിയ ക്ഷേത്രങ്ങളിലും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം, വടക്കേ നട ശ്രീകൃഷ്ണ ക്ഷേത്രം, കൂട്ടുമ്മേൽ ദേവീക്ഷേത്രം എന്നിവിടന്നളിലും അഞ്ചിനും, വല്ലകം അരീകുളങ്ങര ദേവീക്ഷേത്രം ഉദയനാപുരം ചാത്തൻകുടി ദേവീക്ഷേത്രം ശ്രീനാരായണപുരം ക്ഷേത്രം എന്നിവിടങ്ങളിൽ 5.30നും, തുറുവേലിക്കുന്ന് ധ്രുവപുരം ക്ഷേത്രത്തിൽ ആറിനും ആണ് വിഷുക്കണി ദർശനം.