മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ എതിരേല്പ്പും താലപ്പൊലിയും 12ന് സമാപിക്കും
11/04/2021
തീയ്യാട്ട് മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ തീയ്യാട്ട്.
വൈക്കം മൂത്തേടത്തുകാവ് ദേവീക്ഷേത്രത്തിലെ എതിരേല്പ്പും താലപ്പൊലിയും 12ന് സമാപിക്കും. ചെമ്മന്നത്തുകര എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിലാണ് സമാപന താലപ്പൊലി. വൈകിട്ട് ഏഴിന് താലപ്പൊലി ക്ഷേത്രാങ്കണത്തില്‍ പ്രവേശിക്കുന്നതോടെ വാദ്യമേളങ്ങളുടെ അകമ്പടിമോടെ എഴുന്നള്ളത്ത് നടക്കും. ഈ സമയത്താണ് എതിരേല്പ്. തുടര്‍ന്ന് വലിയ തീയാട്ടും ഉണ്ടായിരിക്കും. തലയാഴം തെക്കേടത്ത് ശശിധര ശര്‍മ കാര്‍മികത്വം വഹിക്കും. 13ന് വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന ഗരുഡന് പറവകള്‍ ക്ഷേത്രത്തിലെത്തി വാദ്യമേളങ്ങളുടെ താളത്തിന് അനുസരിച്ച് ചുവട് വച്ച് ഗരുഡന് പയറ്റു നടത്തും. 14ന് രാവിലെ രാവിലെ അഞ്ചിനാണ് വിഷുക്കണി ദര്‍ശനം. വലിയ തീയാട്ട്, എരി തേങ്ങ, അകക്കളത്തിലും പുറക്കളത്തിലും ഗുരുതി, അരിയേറ് എന്നിവക്കു ശേഷം ക്ഷേത്രനട അടക്കും. ദേവി മധുരാപുരിക്കു പോകുന്നതായി വിശ്ചാസം. മൂന്നു മാസത്തിന് ശേഷം കര്‍ക്കിടകം ഒന്നിന് ക്ഷേത്ര നട തുറന്ന് പൂജാദി കര്‍മങ്ങളും ക്ഷേത്ര ദര്‍ശനവും ആരംഭിക്കും. ചിലപ്പതികാരത്തില് സൂചിപ്പിക്കുന്ന കണ്ണകിയും കോവിലനും തമ്മിലുള്ള ചരിത്രമാണ് മുത്തേടത്തുകാവിലെ ഐതിഹ്യം.