Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മേടപ്പുലരിയെ വരവേല്‍ക്കാന്‍ കണി വെള്ളരിയില്‍ നൂറുമേനി വിളവെടുത്ത് കര്‍ഷകന്‍
11/04/2021
ഉല്ലല പൂണിത്തറയില്‍ വര്‍ഗീസ് നടത്തിയ കൃഷിയില്‍ വിളവെടുത്ത കണിവെള്ളരി.

വൈക്കം: മേടപ്പുലരിയെ വരവേല്‍ക്കാന്‍ കണി വെള്ളരിയില്‍ നൂറുമേനി വിളവെടുത്ത് കര്‍ഷകന്‍. ഉല്ലല പൂണിത്തറയില്‍ വര്‍ഗീസ് (62) രണ്ടേക്കര്‍ സ്ഥലത്ത് നടത്തിയ കണിവെള്ളരി കൃഷിയിലാണ് നൂറുമേനി വിളവ് ലഭിച്ചത്. കഴിഞ്ഞ തവണയും മികച്ച വിളവ് ലഭിച്ചിരുന്നു. 42 വര്‍ഷത്തോളമായി കൃഷിയാണ് വര്‍ഗീസിന്റെ ഉപജീവന മാര്‍ഗം. വിഷു വിപണി ലക്ഷ്യമിട്ട് ഡിസംബര്‍ മാസത്തില്‍ വിത്തുപാകി 55 ദിവസത്തിനു ശേഷം ആദ്യ വിളവെടുപ്പ് നടത്തി. 1.5 ടണ്‍ വെള്ളരി ലഭിച്ചു. നാലു പ്രാവശ്യമായി നടത്തുന്ന വിളവെടുപ്പില്‍ മേയ് മാസത്തിലാണ് അവസാനത്തേത്. തുടര്‍ന്ന് പാടം ഒരുക്കി നെല്‍ക്കൃഷി ആരംഭിക്കും. ഇത്തവണ പ്രകൃതിയും കാലാവസ്ഥയും അനുകൂലമായതിനാല്‍ മികച്ച വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് വര്‍ഗീസ്. പ്രകൃതി കനിഞ്ഞാല്‍ നെല്ലിനേക്കാള്‍ ലാഭകരമാണ് വെള്ളരി കൃഷിയെന്നു വര്‍ഗീസ് പറഞ്ഞു. വെള്ളരി കൂടാതെ ചീര, പയര്‍, പീച്ചില്‍, പടവലം, എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ പീച്ചിലും പടവലവും വെള്ളം കയറി നശിച്ചു. കൂനകൂട്ടി വിത്ത് വിതച്ച് ജൈവ വളപ്രയോഗം നടത്തി വിളവെടുക്കുന്ന വെള്ളരികള്‍ ചാക്കുകളിലാക്കി സ്വന്തം ബൈക്കില്‍ വൈക്കം ടിവിപുരം, വെച്ചൂര്‍, തലയാഴം, അംബികാ മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ പച്ചക്കറി വ്യാപാരികള്‍ക്ക് എത്തിച്ചു നല്‍കിയാണ് വിപണനം.