Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചാത്തന്‍കുടി ഭഗവതിക്ഷേത്രത്തിലെ ഗരുഡന്‍തൂക്കം ഭക്തിനിര്‍ഭരമായി
09/04/2021
ഉദയാനാപുരം ചാത്തന്‍കുടി ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടിന്റെയും ഭാഗമായി മാധവന്‍കുട്ടി കറുകയില്‍ വഴിപാടായി നടത്തിയ ഗരുഡന്‍ തൂക്കം വീട്ടില്‍ പൂജ നടത്തി പുറപ്പെടുന്നു.

വൈക്കം : ഉദയാനാപുരം ചാത്തന്‍കുടി ഭഗവതി ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും മീനമാസത്തില്‍ നടത്തുന്ന എതിരേല്‍പ്പ്, താലപ്പൊലി, കളമെഴുത്തും പാട്ടും എന്നിവയുടെ പരിസമാപ്തി കുറിച്ചു വ്യാഴാഴ്ച രാത്രി നടന്ന ഗരുഡന്‍തൂക്കം ഭക്തിനിര്‍ഭരമായി. വിവിധ ദിവസങ്ങളില്‍ നടത്തുന്ന കളമെഴുത്തും പാട്ടിന്റെയും, എതിരേല്‍പിന്റെയും താലപ്പൊലിയുടെയും സമാപനച്ചടങ്ങാണ് വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന വഴിപാട് ഗരുഡന്‍ തൂക്കങ്ങള്‍. ഗരുഡന്‍തൂക്കം നടത്തുന്നവരുടെ ഭവനങ്ങളില്‍ വൈകിട്ട് 6.30ന് ദീപം തെളിച്ച് മേളങ്ങള്‍ തുടങ്ങും. ചെണ്ടമേളമാണ് പ്രധാനം. ചില സ്ഥലങ്ങളില്‍ പഞ്ചവാദ്യം നടത്തും. പടിഞ്ഞാറെമുറി 814-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം, മാധവന്‍കുട്ടി കറുകയില്‍, ശാരദനിവാസ് സുരേഷ് കുമാര്‍, ശിവകൃപയില്‍ വിനോദ് എന്നിവരാണ് തൂക്കങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചത്. വിവിധ സ്ഥലങ്ങളില്‍ നിന്നും പുറപ്പെട്ട തൂക്കങ്ങള്‍ രാത്രി രണ്ടിന് ക്ഷേത്രത്തിലെത്തി ഗരുഡന്മര്‍ ദേവിക്ക് പ്രണാമം അര്‍പ്പിച്ചു. വേതാളത്തെ തൃപ്തിപ്പെടുത്താന്‍ ചൂണ്ടകുത്തി രക്തം പ്രസാദിപ്പിച്ച് പ്രാര്‍ഥിച്ചാണ് തൂക്കങ്ങള്‍ അവസാനിപ്പിക്കുന്നത്. പടയണി തുളളലും ഇതിന്റെ ഭാഗമായി നടന്നു. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് വലിയ കൃഷ്ണന്‍ നമ്പൂതിരി, ചെറിയ കൃഷ്ണന്‍ നമ്പൂതിരി, മേല്‍ ശാന്തി സുധീഷ് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.