Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാലേട്ടന്‍ ഇനി ഓര്‍മ്മ
05/04/2021
പി ബാലചന്ദ്രന്‍



വൈക്കം: കൊല്ലത്തു നിന്നു വൈക്കത്തെത്തി കേരളത്തിന്റെ ഹൃദയം കീഴടക്കിയ പി ബാലചന്ദ്രന്‍ ഇനി ഓര്‍മ. മലയാള സിനിമ ലോകത്ത് ഉള്ളടക്കത്തിലൂടെ പവിത്രം കീഴടക്കിയ ബാലചന്ദ്രന്‍ സിനിമയ്ക്കൊപ്പം നാടകത്തിലും നിരൂപണത്തിലുമെല്ലാം സജീവമായിരുന്നു. രചിച്ച തിരക്കഥകളില്‍ എല്ലാം പച്ചയായ ജീവിതത്തുടിപ്പുകള്‍ ഉണ്ടായിരിന്നു. മോഹന്‍ലാലിനെ ഭീമത്തടിയാനായി അവതരിപ്പിച്ച അങ്കിള്‍ ബണ്‍ ആയിരിന്നു ആദ്യ തിരക്കഥ. രചിച്ച തിരക്കഥകളില്‍ എല്ലാം മോഹന്‍ലാല്‍ ആയിരുന്നു ശ്രദ്ധേയ കഥാപാത്രങ്ങള്‍. മലയാള സിനിമ ലോകത്ത് ബാലചന്ദ്രന് ഇരിപ്പിടം നേടിക്കൊടുത്ത രണ്ടു സിനിമകള്‍  ഉള്ളടക്കവും, പവിത്രവും ആയിരിന്നു. ഇതില്‍ പവിത്രം സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച ചേട്ടച്ഛന്‍ കഥാപാത്രം ഇന്നത്തെ തലമുറകള്‍ക്ക് പോലും ആവേശമാണ്. പവിത്രം സിനിമയ്ക്കിടയില്‍ വെച്ച് ബാലചന്ദ്രനിലൂടെ മോഹന്‍ലാല്‍ പരിചയപ്പെട്ട ആന്റണി പെരുമ്പാവൂര്‍ ഇന്നു മലയാള സിനിമ ലോകത്തെ ഏറ്റവും വലിയ നിര്‍മാതാവായി മാറി. ഏറ്റവും ഒടുവില്‍ തിരക്കഥ രചിച്ച ഇടക്കാട് ബെറ്റാലിയന്‍ കോവിഡിനെ പോലും അതിജീവിച്ച് മികച്ച പ്രേഷക ശ്രദ്ധ നേടി . താന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ പ്രേഷക നിരൂപക പ്രശംസ നേടിയെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ടത് വേദനയായി. അഭിനയ രംഗത്ത് ബാലചന്ദ്രനെ കൈപിടിച്ചു കൊണ്ടുവന്നത് വേണു നാഗവള്ളിയാണ്. മോഹന്‍ ലാലിനെ നായകനാക്കി വേണു നാഗവള്ളി സംവിധാനം ചെയ്ത അഗ്‌നിദേവനിലൂടെയാണ് അഭിനയ രംഗത്തേയ്ക്കുള്ള രംഗപ്രവേശം. പിന്നീട് ഒരുപിടി പച്ചയായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. കമ്മട്ടിപ്പാടം, ട്രിവാന്‍ഡ്രം ലോഡ്ജ്, മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ വണ്‍, അന്നയും റസൂലും, വക്കാലത്ത് നാരായണന്‍കുട്ടി എന്നിങ്ങനെ നീളുന്നു. അഭിനയ രംഗത്തിനോടൊപ്പം നാടക, സിനിമ തിരക്കഥകളിലും സജീവമായിരുന്നു. നാട്ടുകാരനായ മമ്മൂട്ടിയോടും, മോഹന്‍ലാലിനൊപ്പം അടുപ്പം ഉണ്ടായിരിന്നു. മമ്മൂട്ടിയോടൊപ്പം അഞ്ചില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധ നേടിയത് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ആയിരുന്നു. സിനിമ നാടക മേഖലകളില്‍ വലിയ ഒരു സുഹൃത് ബന്ധവും അദ്ദേഹത്തിനുണ്ടായിരിന്നു. അസുഖങ്ങള്‍ക്ക് കീഴടങ്ങുന്നതിനു മുന്‍പ് വരെ ഈ സുഹൃത് ബന്ധങ്ങളെ എല്ലാം കാത്തു സൂക്ഷിക്കാനും ശ്രദ്ധപുലര്‍ത്തിയിരുന്നു. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയ സുഹൃത്തുക്കളും ശിഷ്യ ഗണങ്ങളും ആരാധകരും എല്ലാം ചേതനയറ്റ ബാലേട്ടന്റെ മൃതദേഹത്തിനു മുന്നില്‍ ഒന്നു വിതുമ്പി.  സംവിധായകരായ ശ്യാമപ്രസാദ്, രഞ്ജി പണിക്കര്‍, ജോഷി മാത്യു, നടന്മാരായ സിദ്ദിഖ്, രമേശ് പിഷാരടി, തോമസ് ചാഴികാടന്‍ എംപി, മുന്‍മന്ത്രി കെസി ജോസഫ്, വൈക്കത്തെ സ്ഥാനാര്‍ഥികളായ സികെ ആശ, ഡോ. പിആര്‍ സോന, അജിതാ സാബു എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.