Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സികെ ആശ കുടവെച്ചൂര്‍ ദേവീവിലാസം സ്‌കൂളില്‍ വോട്ട് ചെയ്യും
05/04/2021

വൈക്കം: വൈക്കം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശ കുടവെച്ചൂര്‍ ദേവീവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ ചൊവ്വാഴ്ച രാവിലെ ഏഴിന് വോട്ട് രേഖപ്പെടുത്തും. എല്‍ഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോണ്‍ വി ജോസഫ് പൊതി എല്‍എഫ് യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തും. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ അഡ്വ. പികെ ഹരികുമാറും മുന്‍എംഎല്‍എ കെ അജിത്തും വൈക്കം ടൗണ്‍ ഗവ. എല്‍പി സ്‌കൂളിലാണ് വോട്ട് ചെയ്യുക. സിപിഐ ജില്ലാ അസി. സെക്രട്ടറി ആര്‍ സുശീലന്‍ തുരുത്തുമ്മ എസ്എന്‍ഡിപി ഹാളിലെ എട്ടാം നമ്പര്‍ ബൂത്തിലും, സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍ ചെമ്മനത്തുകര ഗവ. യുപി സ്‌കൂളിലും, ജില്ലാ എക്‌സി അംഗങ്ങളായ ടിഎന്‍ രമേശന്‍ വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളിലും, പി സുഗതന്‍ തലയാഴം പുത്തന്‍പാലം ഗവ. എല്‍പി സ്‌കൂളിലും, മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ് തോട്ടകം ഗവ. എല്‍പി സ്‌കൂളിലും, സിപിഎം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ് കുലശേഖരമംഗലം മാറ്റപ്പറമ്പ് എന്‍ഐഎം യുപി സ്‌കൂളിലുമാണ് വോട്ട് ചെയ്യുക. പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി ഉദയനാപുരം എന്‍എസ്എസ് ഹാളില്‍ ക്രമീകരിച്ചിട്ടുള്ള ബൂത്തില്‍ വോട്ടുചെയ്യും. യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന കോട്ടയം എസ്എച്ച് മൗണ്ട് സെന്റ് മേഴ്‌സനാട്ട് സ്‌കൂളിലാണ് വോട്ട് ചെയ്യുക.