Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടിനെ വിറപ്പിച്ച് ക്വട്ടേഷന്‍ സംഘങ്ങള്‍ അഴിഞ്ഞാടുമ്പോള്‍ സംഘത്തിലെ പ്രധാനികള്‍ക്കുനേരെ മുഖംതിരിഞ്ഞ് പോലീസ്.
30/03/2016

നാടിനെ വിറപ്പിച്ച് ക്വട്ടേഷന്‍ സംഘങ്ങള്‍ അഴിഞ്ഞാടുമ്പോള്‍ സംഘത്തിലെ പ്രധാനികള്‍ക്കുനേരെ മുഖംതിരിഞ്ഞ് പോലീസ്. വിഷയത്തില്‍ സ്റ്റേഷന്‍ അധികാരികള്‍ തികഞ്ഞ അലംഭാവമാണ് ഈ വിഷയത്തില്‍ പുലര്‍ത്തുന്നത്. പിഞ്ചുകുഞ്ഞുങ്ങളെ കാഴ്ചക്കാരാക്കി പിതാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേരെ പിടികൂടിയെങ്കിലും തുടര്‍നടപടികളില്‍ വലിയ താളപ്പിഴവുകളാണ് കടന്നുകൂടിയിരിക്കുന്നത് എന്നാണ് ആക്ഷേപം. സംഘത്തിലെ പ്രധാനികള്‍ ഇപ്പോഴും നാട്ടില്‍ കറങ്ങുന്നുണ്ട്. എന്നാല്‍ പിടികൂടുവാന്‍ പോലീസ് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നില്ല. തോട്ടകം സ്‌ക്കൂള്‍ മുതല്‍ ഉല്ലല ജംഗ്ഷന്‍ വരെയുള്ള റോഡില്‍ സന്ധ്യ മയങ്ങിയാല്‍ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. അടിയന്തിരമായി ഈ വിഷയത്തില്‍ പോലീസ് ശക്തമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ക്വട്ടേഷന്‍ സംഘത്തിലേക്ക് കൂടുതല്‍ പേരെ ഇവര്‍ വലയിലാക്കും. കാരണം അവധിക്കാലം തുടങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വന്‍തോതില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ വിതരണം നടത്തുവാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗവും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ നുണയുന്നവരാണ്. പലപ്പോഴും പ്രതികളെ പോലീസ് പിടികൂടാറുണ്ടെങ്കിലും ഇവരെ തൊട്ടടുത്തദിവസം തന്നെ വിട്ടയക്കുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ പോലീസിനെ കുഴപ്പിക്കുന്നുണ്ട്. സി.ഐ, ഡി.വൈ.എസ്.പി എന്നിവരുടെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുവാന്‍ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കണം.