Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് ആത്മവിശ്വാസത്തോടെ എല്‍ഡിഎഫ്‌
05/04/2021
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശ വൈക്കം ടൗണിലെ പര്യടനത്തിനിടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നു.  

വൈക്കം: നാടിന്റെ വികസനത്തിനൊപ്പവും, ജാതിമത വര്‍ഗീയതക്കെതിരായും ശക്തമായ നിലപാടുമായി വൈക്കത്തിന്റെ ജനമനസ്സ് ഇത്തവണയും ഇടതുപക്ഷത്തിനൊപ്പം. ഒരു മാസത്തോളം നീണ്ടുനിന്ന ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വൈക്കം നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശ വന്‍ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. പികെ ഹരികുമാര്‍, ജനറല്‍ സെക്രട്ടറി ജോണ്‍ വി ജോസഫ് എന്നിവര്‍ പറഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വൈക്കത്തെ ജനങ്ങള്‍ തിളക്കമാര്‍ന്ന വിജയമാണ് സമ്മാനിച്ചത്. ടിവി പുരം, ഉദയനാപുരം, മറവന്‍തുരുത്ത്, ചെമ്പ്, തലയോലപ്പറമ്പ്, വെള്ളൂര്‍, കല്ലറ എന്നീ പഞ്ചായത്തുകള്‍ നിലവില്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. വൈക്കം, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകളും എല്‍ഡിഎഫിന് തന്നെ. തലയാഴം, വൈക്കം, വെള്ളൂര്‍ എന്നീ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ഈ മൂന്നു ഡിവിഷനുകളിലുമായി ഇരുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം മുന്നണിക്കുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് വൈക്കം മണ്ഡലത്തിലുണ്ടായ വികസന മുന്നേറ്റങ്ങളിലൂടെ സികെ ആശയ്ക്ക് ജനമനസ്സുകളില്‍ സ്വീകാര്യത നേടാനായി. എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന പദ്ധതികളും ജനക്ഷേമ പ്രവര്‍ത്തനങ്ങളും ജനമനസ്സുകളില്‍ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. സ്ഥാനാര്‍ഥിയുടെ മണ്ഡല പര്യടനത്തില്‍ മുഴുവന്‍ കേന്ദ്രങ്ങളിലും ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. വൈക്കത്ത് കല്ലറ, വെച്ചൂര്‍, തലയാഴം, ടിവി പുരം, ഉദയനാപുരം, ചെമ്പ്, മറവന്‍തുരുത്ത്, തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളിലും വൈക്കം ടൗണിലും വളരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയതും ഇടതുമുന്നണിക്ക് പ്രചരണരംഗത്ത് മേധാവിത്വം ലഭിക്കാനിടയായി. മണ്ഡലത്തിലെ 148 ബൂത്തിലും പ്രവര്‍ത്തകര്‍ നിരവധിതവണ ഭവന സന്ദര്‍ശനം നടത്തി എല്‍ഡിഎഫിന്റെ സന്ദേശം എത്തിച്ചു. സ്ഥാനാര്‍ത്ഥി സികെ ആശ പരമാവധി വോട്ടര്‍മാരെ നേരിട്ടു കണ്ടു വോട്ട് അഭ്യര്‍ത്ഥിച്ചതും ഇടതുമുന്നണിക്ക് ഗുണം ചെയ്യും. എക്കാലത്തും ഇടതുപക്ഷത്തിനൊപ്പം നിന്നിട്ടുള്ള വൈക്കം മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍ മാര്‍ ഇക്കുറിയും എല്‍ ഡി എഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്നകാര്യം ഉറപ്പാണ്.
നിശബ്ദ പ്രചാരണ ദിവസമായിരുന്ന തിങ്കളാഴ്ച സികെ ആശ വൈക്കം താലൂക്ക് ആശുപത്രി, ഗവ. ആയുര്‍വേദ ആശുപത്രി, മിനി സിവില്‍ സ്റ്റേഷന്‍, മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് അന്തരിച്ച നടനും സംവിധായകനുമായ പി ബാലചന്ദ്രന്റെ സംസ്‌കാരത്തിലും അനുശോചന യോഗത്തിലും പങ്കെടുത്തു. വൈകിട്ട് വൈക്കം ടൗണിലെ കച്ചവട സ്ഥാപനങ്ങളിലും പര്യടനം നടത്തി. എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി സുഗതന്‍, ഡി രഞ്ജിത്കുമാര്‍, അഡ്വ. കെ പ്രസന്നന്‍, പി പ്രദീപ്, പി ശശിധരന്‍, രാഗിണി മോഹനന്‍, സിപി ജയരാജ്, എം സുജിന്‍, കെവി ജീവരാജന്‍, ആര്‍ സന്തോഷ്, എബ്രഹാം പഴയകടന്‍, എസ് ഹരിദാസന്‍ നായര്‍, കവിത രാജേഷ്, ലേഖ ശ്രീകുമാര്‍ തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.