Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സികെ ആശ ശനിയാഴ്ച കുലശേഖരമംഗലം മേഖലയില്‍ പര്യടനം നടത്തും
02/04/2021
വെള്ളൂര്‍ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയ്ക്ക് തട്ടാവേലിയില്‍ നല്‍കിയ സ്വീകരണം.

വൈക്കം: ദുഃഖവെള്ളി ദിനത്തില്‍ പരസ്യപ്രചാരണത്തിന് അവധി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശ. നാലാംഘട്ട പര്യടനം പൂര്‍ത്തിയാക്കിയ ആശ ശനിയാഴ്ച രാവിലെ കുലശേഖരമംഗലം മേഖലയില്‍ വാഹന പര്യടനം നടത്തും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച നടത്താനിരുന്ന മറവന്‍തുരുത്ത് പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയിലെ പര്യടനം റദ്ദാക്കിയിരുന്നു. പകരമായാണ് ശനിയാഴ്ച പര്യടനം നടത്തുന്നത്. രാവിലെ എട്ടിന് പാരേപ്പാടത്തു നിന്നാരംഭിക്കുന്ന പര്യടനപരിപാടി മൂഴിക്കല്‍, കൂട്ടുമ്മേല്‍, കള്ളുകടവ്, ശാരദാമഠം, അക്കരപ്പാടം ലക്ഷംവീട്, ചെമ്മനാകരി ഷാപ്പ് ജങ്ഷന്‍, തോട്ടിനക്കരപ്പാടം, മേക്കര, വാഴേകാട്, തറവട്ടം, കുന്നുവേലി, ചാത്തനാട്, ടോള്‍ ജങ്ഷന്‍ വഴി പഞ്ഞിപ്പാലത്ത് സമാപിക്കും. ഇന്നലെ സ്ഥാനാര്‍ഥി തലയാഴം, ടിവി പുരം, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ ഒറ്റപ്പെട്ട ചില പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കുലശേഖരമംഗലത്തെ പര്യടനത്തിനുശേഷം സികെ ആശ ഉച്ചകഴിഞ്ഞ് ഒറ്റപ്പെട്ട കോളനികളിലും തുരുത്തുകളിലും സന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ത്ഥിക്കും.