Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശ തലയാഴം, ടിവി പുരം പഞ്ചായത്തുകളില്‍ പര്യടനം നടത്തി
30/03/2021
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയ്ക്ക് ടിവി പുരം പഞ്ചായത്തിലെ ആവള്ളിയില്‍ നല്‍കിയ സ്വീകരണം.

വൈക്കം: ഓരോദിവസം കഴിയുംതോറും വര്‍ധിച്ച ജനപങ്കാളിത്തത്തോടെ വൈക്കം നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ ആശയുടെ നാലാംഘട്ട പര്യടനം തുടരുന്നു. പരമ്പരാഗത തൊഴില്‍ മേഖലയുടെ ഈറ്റില്ലമായ തലയാഴം, ടിവി പുരം പഞ്ചായത്തുകളിലായിരുന്നു ചൊവ്വാഴ്ച സികെ ആശയുടെ വാഹനപര്യടനം. രാവിലെ ഏഴിന് തലയാഴം പഞ്ചായത്തിലെ ശ്രീകുരുംബയില്‍ നിന്നാണ് സ്ഥാനാര്‍ഥിയുടെ പര്യടനം ആരംഭിച്ചത്. ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള തലയാഴം പഞ്ചായത്തിലെ കൊതവറ, ഉല്ലല, ഇടഉല്ലല, വെള്ളാപ്പള്ളി, മാരാംവീട്, വാക്കേത്തറ, വാക്കേത്തറ അംബേദ്കര്‍, വാഴക്കാട്, ചേന്തുരുത്ത്, വിയറ്റ്‌നാം, ചെറുകാട്, യക്ഷിഅമ്പലം, കൂവം, പള്ളിയാട്, രാജീവ്ഗാന്ധി കോളനി, പുന്നപ്പൊഴി, പുത്തന്‍പാലം, ആലത്തൂര്‍, ഉല്ലല, പുഞ്ചയില്‍ എന്നിവിടങ്ങളില്‍ ആവേശോജ്ജ്വലമായിരുന്നു സ്വീകരണങ്ങള്‍. പുഞ്ചയിലാലായിരുന്നു ഭക്ഷണവും വിശ്രമവും. ഉച്ചയ്ക്ക് ശേഷം ടിവി പുരം പഞ്ചായത്തിലായിരുന്നു പര്യടനം. ഉമാങ്കരി, കുഴിപ്പറമ്പ്, തിരുത്തല്ലി, ടിവി പുരം കവല, കൈതവളപ്പ്, മാന്തുവള്ളി, ആവള്ളില്‍, മണ്ണമ്പള്ളി, പയറാട്ട്, പൂത്രേഴത്ത്, ഇളമനത്തറ, മൂലക്കാട്ടുമഠം, മല്ലശ്ശേരി കോളനി, കൂടല്ലി, ഐഎച്ച്ഡിപി, പറത്തട്ട എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രാത്രി അതിയാത്തിപ്പാടത്ത് സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളില്‍ സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു. പടക്കം പൊട്ടിച്ചും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് ആശയെ പല കേന്ദ്രങ്ങളിലും സ്വീകരിച്ചത്. എല്‍ഡിഎഫ് നേതാക്കളായ ലീനമ്മ ഉദയകുമാര്‍, എംഡി ബാബുരാജ്, കെ കുഞ്ഞപ്പന്‍, ഇഎന്‍ ദാസപ്പന്‍, കെകെ രഞ്ജിത്ത്, പിഎസ് പുഷ്‌കരന്‍, ഡി ബാബു, ടിസി പുഷ്പരാജന്‍, ജെപി ഷാജി, രാധാകൃഷ്ണന്‍ നായര്‍, ബിജു പറപ്പള്ളി, വികെ അനില്‍കുമാര്‍, എസ് ബിജു, എംഎസ് രാമചന്ദ്രന്‍, ബി സദാനന്ദന്‍, കെകെ ശശികുമാര്‍, കെആര്‍ സഹജന്‍, കെ കുഞ്ഞുമണി, കവിത റെജി, ഹൈമി ബോബി, മാത്യു കമ്മട്ടില്‍, ടെല്‍സണ്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.